നിത്യോപയോഗ സാധനങ്ങൾ നിര്‍മിക്കുന്നതിനുള്ള പരിശീലന ക്ലാസ് നല്കി
ഇരിങ്ങാലക്കുട: ജ്യോതിസ് കോളജിലെ സംരംഭകത്വ ക്ലബിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കു ഗാര്‍ഹിക നിത്യോപയോഗ സാധനങ്ങളായ സോപ്പ്, ഹാന്‍ഡ് വാഷ് ഡിഷ് വാഷ്, ടോയ്ലറ്റ് ക്ലീനര്‍ എന്നിവ നിര്‍മിക്കുന്നതിനുള്ള പരിശീലന ക്ലാസ് നല്കി. പരിശീലന ക്ലാസ് കോളജ് പ്രിന്‍സിപ്പല്‍ പ്രഫ എ.എം. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. അക്കാദമിക് കോ-ഓര്‍ഡിനേറ്റര്‍ സി.കെ. കുമാര്‍ അധ്യക്ഷത വഹിച്ചു. കെ.എം. സുരയ്യ വിദ്യാര്‍ഥികള്‍ക്കായുള്ള നിര്‍മാണ പരിശീലനം നല്കി. സംരംഭകത്വ ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ ഷാനി ജോസ്, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ബിജു പൗലോസ്, എം.എ. ഹുസൈന്, പി.ജെ. അരുണ്‍, ടി.വി. ഷിനോദ് എന്നിവര്‍ പ്രസംഗിച്ചു.

വനിതാ വ്യവസായ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുവര്‍ഷം; പേരിനുപോലുമില്ല സംരംഭം
പാലം പൊളിച്ചിട്ട് ഒരു മാസം; പുനര്‍നിര്‍മാണം എങ്ങുമെത്തിയില്ല
ആളൂര്‍ പൊലിസ് സ്റ്റേഷന് നിര്‍മാണത്തിന് ഭൂമി ഒരുങ്ങി
തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡ്; ചിറവളവിലെ 190 മീറ്റര്‍ ഭാഗം ഇന്ന് കോണ്‍ക്രീറ്റിംഗ് തുടങ്ങും
ഈ അമ്മയ്ക്കും മകനും മന്ത്രി ഒ.ജെ. ജെനീഷ് സ്നേഹഭവനം ഒരുക്കും
മഴുവഞ്ചേരി തുരുത്ത് ചക്കരപ്പാടം പാലം നിര്‍മാണം വേഗത്തിലാക്കും: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ