സര്‍വീസ് പെന്‍ഷന്‍കാരുടെ കുടിശിക ഉടനെ അനുവദിക്കണം-കെഎസ്എസ്പിഎ
ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷന്‍കാരുടെ മൂന്ന്, നാല് ഗഡുക്കള്‍ ഉടനെ അനുവദിക്കണം അല്ലാത്ത പക്ഷം പലിശ സഹിതം നല്‍കേണ്ടതാണെന്നും സര്‍വീസ് പെന്‍ഷണേഴ്സ് അസോസിയേഷന് നിയോജകമണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. ഒപി ചികിത്സയും ഇരിങ്ങാലക്കുട മേഖലയിലെ കൂടുതല്‍ ആശുപത്രികളെയും ഉള്‍പ്പെടുത്തി മെഡി സെപ്പ് പദ്ധതി പരിഷ്കരിക്കണമെന്നും യോഗം ചൂണ്ടിക്കാട്ടി. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയഗിരി സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.എന്‍. വാസുദേവന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ടി.എം. കുഞ്ഞുമൊയ്തീന്, ജില്ലാ സെക്രട്ടറി എ.ടി. ആന്റോ, കെ.ബി. ശ്രീധരന്, എം. മൂര്‍ഷിദ്, സെക്രട്ടറി എ.സി. സുരേഷ്, സുധാകരന് മണപ്പാട്ട് എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി എ.എന്‍. വാസുദേവന്‍ (പ്രസിഡന്റ്), എ.സി. സുരേഷ് (സെക്രട്ടറി), കെ.പി. മുരളീധരന് (ട്രഷറര്‍), കെ. വേലായുധന്, എം. സനല്‍ കുമാര്‍ (വൈസ് പ്രസിഡന്റുമാര്‍), ടി.കെ. ബഷീര്‍, വി.കെ. ലൈല (ജോയിന്റ് സെക്രട്ടറിമാര്‍), കെ. കമലം (വനിതാ ഫോറം കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.