പോസ്റ്റ് കാര്‍ഡ് ക്യാംപെയ്നിന്റെ ഭാഗമായി എസ്എന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍
ഇരിങ്ങാലക്കുട: സ്വാതന്ത്ര്യത്തിന്റെ അമൃതവര്‍ഷാഘോഷങ്ങളുടെ ഭാഗമായി തപാല്‍ വകുപ്പും കേന്ദ്ര വിദ്യാഭ്യാസ വകുപ്പും സംഘടിപ്പിച്ച പോസ്റ്റ് കാര്‍ഡ് ക്യാംപെയ്നില്‍ ഇരിങ്ങാലക്കുട എസ്എന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ പ്രധാനമന്ത്രിയ്ക്കു കത്തെഴുതി. ‘വാഴ്ത്തപ്പെടാത്ത സ്വാതന്ത്ര്യസമര നായകര്‍’, ‘2047 ലെ ഭാരതം എന്റെ വീക്ഷണത്തില്‍’ എന്നീ രണ്ടു വിഷയങ്ങളിലൂന്നിയാണു വിദ്യാര്‍ഥികള്‍ വിവിധ ഭാഷകളിലായി പ്രധാനമന്ത്രിയ്ക്കു കത്തുകള്‍ തയാറാക്കിയത്. തെരഞ്ഞെടുക്കപ്പെടുന്ന 75 വിദ്യാര്‍ഥികള്‍ക്കു പ്രധാനമന്ത്രിയുമായി സംവദിക്കുവാന്‍ അവസരം ലഭിക്കുന്നതാണ്. സ്കൂള്‍ അങ്കണത്തില്‍ വെച്ചു നടന്ന പരിപാടിയില്‍ പ്രിന്‍സിപ്പല്‍ അനിത പി. ആന്റണി അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട പോസ്റ്റല്‍ അസിസ്റ്റന്റ് സൂപ്രണ്ടുമാരായ പി.കെ. സിനി, ടി.എസ്. സുജ, മാര്‍ക്കറ്റിംഗ് എക്സിക്യുട്ടീവ് പി. സജീവ്, പോസ്റ്റ്മാന് ശരത്ചന്ദ്രന്, അധ്യാപകരായ കെ.എസ്. പ്രീതി, സി.ആര്. ലത, സിന്ധു എം. ചന്ദ്രന് എന്നിവരും ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളും പരിപാടിയില്‍ സന്നിഹിതരായിരുന്നു. സ്കൗട്ട് മാസ്റ്റര്‍ ഡോ. എസ്.ആര്. രാഗേഷ് പ്രസംഗിച്ചു.