മാലിന്യ ഒഴുക്ക് തടയുവാന്‍ ഗ്രില്ലുകള്‍ സ്ഥാപിച്ചു
ഇരിങ്ങാലക്കുട: നഗരസഭയില്‍ സ്ലാബ് ഇട്ടു മൂടിയ നഗരസഭ കാനകളിലൂടെ നിയമ വിരുദ്ധമായി മാലിന്യങ്ങള്‍ തള്ളുന്ന സ്ഥാപനങ്ങളെ കണ്ടെത്തുവാന്‍ കോണ്‍ക്രീറ്റ് കാനകള്‍ക്കു മുകളില്‍ ഇരുമ്പിന്റെ ഗ്രില്ലുകള്‍ സ്ഥാപിച്ചു. കാനക്കു മുകളില്‍ മുന്‍കൂട്ടി നിശ്ചയിച്ച സ്ഥലങ്ങളിലാണു കോണ്‍ക്രീറ്റ് സ്ലാബുകള്‍ എടുത്തു മാറ്റി ഗ്രില്ലുകള്‍ സ്ഥാപിച്ചത്. ഗ്രില്ലുകള്‍ സ്ഥാപിച്ചതോടെ കാനയുടെ ഉള്‍വശം കാണാമെന്ന സ്ഥിതിയായി. മാലിന്യം തള്ളുന്നതായി കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. നഗരസഭ കൗണ്‍സിലര്‍ സന്തോഷ് ബോബന്, റസിഡന്‍സ് അസോസിയേഷന് പ്രതിനിധികളായ കൊല്ലംപറമ്പില്‍ രമണന്, മോഹനന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ അനൂപ്, സൂരജ് എന്നിവര്‍ നേതൃത്വം നല്കി.