മകനെ പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ച് വയോധികന് ജീവനൊടുക്കി
മാപ്രാണം: മകനെ പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ച് വയോധികന് ജീവനൊടുക്കി. തൈവളപ്പില്‍ കൊച്ചാപ്പു ശശിധരനാണ് (73) മരിച്ചത്. മകന് നിധിന് വാതില്‍ ചവുട്ടിപൊളിച്ച് അദ്ഭുകരമായി രക്ഷപ്പെട്ടു. ഇന്നലെ പുലര്‍ച്ചേയാണ് സംഭവം. കുടുംബ വഴക്കാണ് പ്രശ്നത്തിന് കാരണമെന്ന് കരുതുന്നു. കിടന്ന് ഉറങ്ങുകയായിരുന്ന നിധിന്റെ മുറിയിലേക്ക് പുറത്ത് നിന്ന് ശശിധരന് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. അപ്രതീക്ഷിതമായ ആക്രമണത്തില്‍ ഉറക്കമുണര്‍ന്ന നിധീഷ് ഉടന്‍ വാതില്‍ തുറന്ന് രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് കാണാതായ ശശിധരനെ നാട്ടുക്കാരുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരിങ്ങാലക്കുട പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ശാലിനിയാണ് ശശിധരന്റെ ഭാര്യ. മക്കള്‍-നിമിഷ, വര്‍ഷ, നിധിന്.മനരുമക്കള്- റിനീഷ്, രാജീവ്.

വനിതാ വ്യവസായ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുവര്‍ഷം; പേരിനുപോലുമില്ല സംരംഭം
പാലം പൊളിച്ചിട്ട് ഒരു മാസം; പുനര്‍നിര്‍മാണം എങ്ങുമെത്തിയില്ല
ആളൂര്‍ പൊലിസ് സ്റ്റേഷന് നിര്‍മാണത്തിന് ഭൂമി ഒരുങ്ങി
തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡ്; ചിറവളവിലെ 190 മീറ്റര്‍ ഭാഗം ഇന്ന് കോണ്‍ക്രീറ്റിംഗ് തുടങ്ങും
ഈ അമ്മയ്ക്കും മകനും മന്ത്രി ഒ.ജെ. ജെനീഷ് സ്നേഹഭവനം ഒരുക്കും
മഴുവഞ്ചേരി തുരുത്ത് ചക്കരപ്പാടം പാലം നിര്‍മാണം വേഗത്തിലാക്കും: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ