മാപ്രാണം അങ്ങാടിക്കുളത്തിന് ജീവന്‍വെയ്ക്കുന്നു, നവീകരണം 50 ലക്ഷം ചെലവഴിച്ച്
മാപ്രാണം: കാടുകയറിക്കിടന്നിരുന്ന അങ്ങാടിക്കുളത്തിന് പുതുജീവന്‍. മുന്‍ എംഎല്‍എ കെ.യു. അരുണന്റെ ആസ്തിവികസന ഫണ്ടില്‍നിന്ന് 50 ലക്ഷം രൂപ ചെലവഴിച്ചാണ് ഒരേക്കറോളം വരുന്ന കുളം നവീകരിക്കുന്നത്. ഇരിങ്ങാലക്കുട നഗരസഭ അഞ്ചാം ഡിവിഷനില്‍ മാപ്രാണം വര്‍ണ തിയേറ്ററിന് എതിര്‍വശത്താണ് അങ്ങാടിക്കുളം. കുളത്തിന്റെ നാലുവശത്തും കരിങ്കല്‍ഭിത്തി കെട്ടി പടവുകളും ചുറ്റിനും കൈവരിയും നിര്‍മിക്കാനാണ് തീരുമാനം. കുളം നവീകരിക്കുന്നതിന്റെ മുന്നോടിയായി കുളത്തിന്റെ അരികുചെത്തി നേരെയാക്കുകയും മരങ്ങളും തെങ്ങുകളും നീക്കുകയും ചെയ്തിട്ടുണ്ട്. ലോഡുകണക്കിന് ചെളിയാണ് കുളത്തില്‍നിന്ന് നീക്കേണ്ടിവരുക. താഴെനിന്ന് കരിങ്കല്ലുകെട്ടേണ്ടതും വലിയ ചെലവുവരുന്നതാണ്. ഈ സാഹചര്യത്തില്‍ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് ചെയ്യാന്‍ കഴിയാവുന്ന പരമാവധി ജോലികള്‍ചെയ്ത് ബാക്കിവരുന്നതിന് നഗരസഭാ ഫണ്ട് ഉപയോഗിക്കാനാണ് ആലോചിക്കുന്നത്. രിങ്ങാലക്കുട നഗരസഭ എന്‍ജീനിയറിംഗ് വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണ് നവീകരണം നടക്കുന്നത്.