ബ്രഹ്മകുമാരീസ് വിദ്യാലയം സാമൂഹിക സേവനത്തില്‍ സ്ത്രീകളുടെ പങ്ക്; സെമിനാര്‍ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം ഇരിങ്ങാലക്കുട യൂണിറ്റ് നടത്തിയ സെമിനാര്‍ സിസ്റ്റര്‍ റോസ് ആന്റോ ഉദ്ഘാടനം ചെയ്തു. ബി.കെ. രാധ സിസ്റ്റര്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്നു നിവേദിത വിദ്യാനികേതന്‍ മുന്‍ പ്രിന്‍സിപ്പല്‍ സ്മിത സുനില്‍, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റിയംഗവും കവയിത്രിയുമായ റെജില ഷെറിന്, ഗവ. കോളജ് അസിസ്റ്റന്റ് പ്രഫ. ഡോ. പി. സുപ്രിയ, ചാലക്കുടി ബ്രഹ്മകുമാരീസ് യൂണിറ്റിന്റെ കോ-ഓര്‍ഡിനേറ്റര്‍ ബി.കെ. പ്രസന്ന സിസ്റ്റര്‍ എന്നിവര്‍ സാമൂഹിക സേവനത്തില്‍ സ്ത്രീകളുടെ പങ്ക് എന്ന വിഷയത്തെ കുറിച്ചു സെമിനാര്‍ അവതരിപ്പിച്ചു.