എല്‍ഐസി സ്വകാര്യവത്ക്കരിക്കരുത്: ജോയിന്റ് കൗണ്‍സില്‍
ഇരിങ്ങാലക്കുട: എല്‍ഐസിയെ സ്വകാര്യവത്ക്കരിക്കാനുള്ള നീക്കത്തില്‍ നിന്നു കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നു ജോയിന്റ് കൗണ്‍സില്‍ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. നാടിന്റെ വികസനവും ജനങ്ങളുടെ ക്ഷേമവും ഉറപ്പാക്കുന്നതില്‍ വലിയ പങ്കു വഹിച്ചു വരുന്ന സ്ഥാപനത്തെ സ്വകാര്യ നിക്ഷേപകരുടെ താത്പര്യങ്ങള്‍ക്കു വിട്ടുകൊടുക്കുന്നതു നാടിനോ സമൂഹത്തിനോ ഗുണകരമാകില്ലെന്നു സമ്മേളനം വിലയിരുത്തി. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.എസ്. സുഗൈദകുമാരി സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് കെ.ജെ. ക്ലീറ്റസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ. ഉണ്ണികൃഷ്ണന്, ട്രഷറര്‍ എന്‍.വി. നന്ദകുമാര്‍, ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി ആര്. ഹരീഷ്കുമാര്‍, എം.കെ. ഉണ്ണി, പി.കെ. ശ്രീരാജ്കുമാര്‍, എ.എം. നൗഷാദ്, സി.എസ്. അനില്‍കുമാര്‍, പി.ബി. മനോജ്കുമാര്‍, ജി. പ്രസീത, ഇ.ജി. റാണി എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി കെ.ജെ. ക്ലീറ്റസ് (പ്രസിഡന്റ്), ജി. പ്രസീത, വി. അജിത്കുമാര്‍ (വൈസ് പ്രസിഡന്റുമാര്‍), പി.കെ. ഉണ്ണികൃഷ്ണന് (സെക്രട്ടറി), ഇ.ജി. റാണി, പി.ബി. മനോജ്കുമാര്‍ (ജോയിന്റ് സെക്രട്ടറിമാര്‍), എന്‍.വി. നന്ദകുമാര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.