ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ ഇരിങ്ങാലക്കുട സ്വദേശി എ.എസ്. ശശി രണ്ടാം സ്ഥാനത്തിന് അര്‍ഹനായി

ഇരിങ്ങാലക്കുട: മലയാള ഭാഷാവാരാഘോഷത്തിന്റെ ഭാഗമായി സാമ്പത്തിക സ്ഥിതിവിവര കണക്ക് സംസ്ഥാന തലത്തില്‍ നടത്തിയ വീഡിയോ ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ രണ്ടാം സ്ഥാനത്തിന് ഇരിങ്ങാലക്കുട സ്വദേശി എ.എസ്. ശശി അര്‍ഹനായി. ഇരിങ്ങാലക്കുട രമ്യ ഡിജിറ്റല്‍ സ്റ്റുഡിയോ ഉടമയാണ്. ആലപ്പുഴയില്‍ കയര്‍ കേരള 2021ല്‍ നടത്തിയ കയറും കരവിരുതും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ഡോക്യുമെന്‍ഡറി വിഭാഗത്തില്‍ ഒന്നാം സമ്മാനത്തിന് അര്‍ഹനായിട്ടുണ്ട്.