കല്ലേറ്റുംകരക്കു സ്വാഗതമേകി വാലപ്പന് പടിയിലെ വാകമര പൂക്കാവടി. ചുവപ്പും മഞ്ഞയും നിറമുള്ള പൂക്കള്‍ ഇടകലര്‍ന്ന് നില്ക്കുന്ന വാകമരങ്ങള്‍ വാലപ്പന് പടിയില്‍ നില്ക്കുന്ന കാഴ്ച വഴിയാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും കണ്ണിനു കുളിര്മയേകുന്നതാണ്.
കല്ലേറ്റുംകര: കല്ലേറ്റുംകരക്കു സ്വാഗതമേകി വാലപ്പന് പടിയിലെ വാകമര പൂക്കാവടി. ചുവപ്പും മഞ്ഞയും നിറമുള്ള പൂക്കള്‍ ഇടകലര്‍ന്ന് നില്ക്കുന്ന വാകമരങ്ങള്‍ വാലപ്പന് പടിയില്‍ നില്ക്കുന്ന കാഴ്ച വഴിയാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും കണ്ണിനു കുളിര്മയേകുന്നതാണ്. എല്ലാ വര്‍ഷവും ഈ സമയങ്ങളില്‍ പൂക്കുന്ന ഈ വാകമരങ്ങള്‍ ദേശാടനപക്ഷികളുടേയും മറ്റു നിരവധി പക്ഷികളുടേയും ആവാസസ്ഥലം കൂടിയാണ്. കാല്‍നടയാത്രക്കാര്‍ക്കും പരിസരവാസികള്‍ക്കും ഈ മരത്തിന്റെ തണല്‍ എല്ലാ കാലാവസ്ഥയിലും ഒരു അനുഗ്രഹമാണെന്നു മരത്തിന്റെ കീഴിലുള്ള ഫസല്‍ ഇക്ക സൈക്കില്‍ ഷോപ്പ് ഉടമ അരീപുറത്ത് ഫസല്‍ പറഞ്ഞു. പ്രകൃതിയുടെ രണ്ടു നിറത്തിലും തരത്തിലും നിറഞ്ഞു നില്ക്കുന്ന ഈ പൂവസന്തവും കാലത്ത് മരങ്ങളില്‍ നിന്ന് പക്ഷികളുടെ കളകള നാദവും കേട്ട് ഉണരുമ്പോള്‍ നാട്ടുകാര്‍ക്കു ദിവസം മുഴുവന്‍ കൂടുതല്‍ ഊര്ജസ്വലരാവുകയാണെന്നു തൊട്ടടുത്തെ ടീ ഷോപ്പ് ഉടമ പാളയംതകോട്ട് ഇബ്രാഹിം അഭിപ്രായപ്പെട്ടു. വാലപ്പന് പടിയിലും പരിസരപ്രദേശവും പ്രകൃതി അനുഗ്രഹിച്ച് തന്ന തണല്‍ മരങ്ങളാണെന്നാണു നാട്ടുകാരുടെ അഭിപ്രായം.