തെളിനീരൊഴുകും നവകേരളം കാമ്പയിന്: കരുവന്നൂര്‍ പുഴയെ വീണ്ടെടുക്കാന്‍ നഗരസഭ
ആദ്യ ദിനത്തില്‍ നീക്കം ചെയ്തത് 350 ലോഡ് വരുന്ന ചെളിയും അവശിഷ്ടങ്ങളുംഇരിങ്ങാലക്കുട:
നഗരസഭ തെളിനീരൊഴുകും നവകേരളം കാമ്പയിന്റെ ഭാഗമായി 2018, 19 വര്‍ഷങ്ങളിലെ പ്രളയം മൂലം ഒഴുക്ക് നഷ്ടപ്പെട്ട കരുവന്നൂര്‍ പുഴയിലെ ചെളിയും അവശിഷ്ടങ്ങളും നീക്കം ചെയ്യുന്ന നടപടികള്‍ ആരംഭിച്ചു. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ഇറിഗേഷന്‍ വകുപ്പുമായി കൈകോര്‍ത്തു നഗരസഭയാണ് പുഴയെ വീണ്ടെടുക്കുന്ന നടപടികള്‍ നടത്തുന്നത്. ആദ്യ ദിനത്തില്‍ 320 ലോഡ് ചെളിയും അവശിഷ്ടങ്ങളുമാണു നീക്കം ചെയ്തത്. നഗരസഭ വൈസ് ചെയര്മാന് ടി.വി. ചാര്‍ളി കരുവന്നൂര്‍ പുഴ ഡിസില്‍റ്റേഷന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അംബിക പള്ളിപ്പുറത്ത് അധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി കെ.എം. മുഹമ്മദ് അനസ് പദ്ധതി വിശദീകരിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ജെയ്സന് പാറേക്കാടന്‍, സി.സി. ഷിബിന്‍, അഡ്വ. ജിഷ ജോബി, വാര്‍ഡ് കൗണ്‍സിലര്‍ നെസീമ കുഞ്ഞുമോന്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.എം. സൈനുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ഓവര്‍സീയര്‍ ടി.എസ്. സിജിന്‍, അക്കൗണ്ടന്റ് നിത്യ എന്നിവര്‍ ശുചീകരണ പ്രവൃത്തികള്‍ക്കു നേതൃത്വം നല്കി.