ഒലുപ്പൂക്കഴ -കോടംകുളം റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ പൂര്‍ത്തിയായി
ഇരിങ്ങാലക്കുട: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം 50 ലക്ഷം രൂപ ഉപയോഗിച്ച് പുനരുദ്ധാരണം പൂര്‍ത്തിയാക്കിയ ഒലുപ്പൂക്കഴ കോടംകുളം റോഡിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആര്. ബിന്ദു നിര്‍വഹിച്ചു. പൂമംഗലം-പടിയൂര്‍ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന 2340 മീറ്റര്‍ നീളമുള്ള പ്രസ്തുത റോഡ് റീ ടാറിങ്ങ് നടത്തുകയും പായമ്മല്‍ ക്ഷേത്രം പാര്‍ക്കിങ്ങ് ഏരിയയില്‍ നിലവില്‍ വെള്ളം ഒഴുകി പോകാനുണ്ടായിരുന്ന 150 എം.എം വ്യാസമുള്ള പിവിസി പൈപ്പ് മാറ്റി 1/2 മീറ്റര്‍ വ്യാസമുള്ള കോണ്‍ക്രീറ്റ് പൈപ്പാക്കി മാറ്റുകയും അമ്പലത്തിന് മുന്നില്‍ ഇന്റര്‍ലോക്ക് ടൈല്‍ വിരിക്കുകയും ഇരുവശങ്ങളിലും ഐറിഷ് ഡ്രൈന്‍ പണിയുകയും ചെയ്തു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയ്ഘോഷ്, പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവന് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. സബ്ബ് ഡിവിഷന് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ ടി. ബാബു, പൂമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷ്, പടിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. സുകുമാരന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രഞ്ജനി ടീച്ചര്‍, പൂമംഗലം പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ഹൃദ്യ അജിഷ്, പടിയൂര്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ടി.വി. വിപിന്‍, പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബിഡിഒ ഷീബ എന്നിവര്‍ പ്രസംഗിച്ചു.