നാടറിയാനൊരു യാത്രയുമായി’ മാപ്രാണം സ്കൂളിലെ വിദ്യാര്‍ഥികള്‍
മാപ്രാണം: കുട്ടികളില്‍ സാമൂഹ്യശാസ്ത്ര തല്പരത വളര്‍ത്തുക, നമ്മുടെ മഹത്തായ സാംസ്കാരിക പൈതൃകം മനസിലാക്കുക, ചരിത്ര സ്മാരകങ്ങളും ചരിത്രശേഷിപ്പുകളും സംരക്ഷിക്കേണ്ടതാണ് എന്ന ബോധ്യം വളര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെ വിദ്യാര്‍ഥികള്‍ യാത്ര നടത്തി.
സമഗ്ര ശിക്ഷ കേരള വിവിധ വിദ്യാലയങ്ങള്‍ക്ക് നല്കിയ ആര്‍ട്ട് ഗ്യാലറികളുടെ തുടര്‍പ്രവര്‍ത്തനം എന്ന നിലയില്‍ ഇരിങ്ങാലക്കുട ബിആര്‍സിയുടെ നേതൃത്വത്തില്‍ ചാത്തന് മാസ്റ്റര്‍ മെമ്മോറിയല്‍ യുപി സ്കൂളിലെ ചരിത്ര തല്പരരായ വിദ്യാര്‍ഥികളാണ് ‘നാടറിയാന്‍’ എന്ന പേരില്‍ യാത്ര നടത്തിയത്. മാടായിക്കോണം നടുവിലാല്‍ ഭാഗത്തെ ‘ചുമടുതാങ്ങി’ അഥവാ ‘അത്താണി’ എന്ന ചരിത്ര ശേഷിപ്പാണ് കുട്ടികള്‍ക്ക് ഈ യാത്രയിലൂടെ പരിചയപ്പെടുത്തിയത്. പൊതുപ്രവര്‍ത്തകനായ കെ.ജെ. ജോണ്സണ് 1857 ല്‍ പണികഴിപ്പിച്ചിട്ടുള്ള ഈ ചരിത്രശേഷിപ്പിനെ കുറിച്ചുള്ള കാര്യങ്ങള്‍ വിദ്യാര്‍ഥികളുമായി പങ്കുവച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ആര്‍ച്ച അനീഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലന് പരിപാടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ്് കമ്മിറ്റി ചെയര്മാന് സി.സി. ഷിബിന്‍ മുഖ്യാതിഥിയായിരുന്നു. ഡയറ്റ് ഫാക്കല്‍റ്റി എം.ആര്. സനോജ്, ഇരിങ്ങാലക്കുട എഇഒ എം.സി. നിഷ, ഇരിങ്ങാലക്കുട ബിപിസി വി.ബി. സിന്ധു, ബിആര്‍സി കോഡിനേറ്റര്‍മാരായ ടി.ആര്. അനൂപ്, പി.ആര്. രാജി, സനില്‍ മാനുവല്‍ എന്നിവര്‍ പ്രസംഗിച്ചു.