ശാന്തിനികേതനില്‍ ഞങ്ങളും കൃഷിയിലേക്ക് ജൈവ പച്ചക്കറിയുടെ ആദ്യ വിളവെടുപ്പ് നടത്തി
ഇരിങ്ങാലക്കുട: ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട ശാന്തിനികേതനില്‍ സയന്‍സ് ഇക്കോ ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന ജൈവ പച്ചക്കറിയുടെ ആദ്യ വിളവെടുപ്പ് വിദ്യാര്‍ഥികള്‍ നടത്തി. പ്രിന്‍സിപ്പല്‍ പി.എന്‍. ഗോപകുമാര്‍, എസ്എംസി ചെയര്മാന് ടി.എസ്. സുരേന്ദ്രന്, മാനേജര്‍ പ്രഫ. എം.എസ്. വിശ്വനാഥന്, സജിതന്, ഹെഡ്മിസ്ട്രസ് സജിത അനില്‍കുമാര്‍, സയന്‍സ് അധ്യാപകരായ എന്‍.ആര്. ദിവ്യ, ഇ.എ. പ്രിന്‍സി, ശോഭ എന്നിവര്‍ നേതൃത്വം നല്കി.