സൗപര്‍ണിക സ്കൂള്‍ ഓഫ് ഫാഷന്‍ ഡിസൈനിംഗ് പത്താം വാര്‍ഷികം
ഇരിങ്ങാലക്കുട: കോര്‍ട്ട് സൈഡ് റോഡിലുള്ള സൗപര്‍ണിക സ്കൂള്‍ ഓഫ് ഫാഷന്‍ ഡിസൈനിംഗിന്റെ പത്താം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സ്കൂളില്‍ നടന്ന ചടങ്ങില്‍ ഡയറക്ടര്‍ രമാദേവി ഉദ്ഘാടനം നിര്‍വഹിച്ചു. അമ്മനത്ത് ഗോവിന്ദന് കുട്ടി കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ചടങ്ങില്‍ വിനീത സ്വാഗതവും ദീപ്തി നന്ദിയും രേഖപ്പെടുത്തി. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.