ഇരിങ്ങാലക്കുട സെന്‍ട്രല്‍ റോട്ടറി ക്ലബിന്റെ ക്ലീന്‍ സിറ്റി മിഷന് പരിപാടികള്‍ക്കു തുടക്കം കുറിച്ചു
അവിട്ടത്തൂര്‍: എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗൈഡ്സ് വിഭാഗവുമായി സഹകരിച്ച്, ഇരിങ്ങാലക്കുട സെന്‍ട്രല്‍ റോട്ടറി ക്ലബ്, ടൗണിലെ ഞവരിക്കുളം റോഡില്‍ സംഘടിപ്പിച്ച ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയര്മാന് ടി.വി. ചാര്‍ളി നിര്‍വഹിച്ചു. ഇരിങ്ങാലക്കുട സെന്‍ട്രല്‍ റോട്ടറി ക്ലബ് പ്രസിഡന്റ് ഡേവീസ് കരപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ക്ലബ് ഡയറക്ടര്‍ പി.ടി. ജോര്‍ജ് സ്വാഗതം പറഞ്ഞു. ഡിസ്ട്രിക്ട് ഡയറക്ടര്‍ ടി.പി. സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. എല്‍ബിഎസ്എം എച്ച്എസ് സ്കൂള്‍ മാനേജര്‍ എ.സി. സുരേഷ്, ഗൈഡ്സ് സാരഥി ടി.എന്‍. പ്രസീത ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ക്ലബ് സെക്രട്ടറി കെ.ജെ. ജോജോ നന്ദി രേഖപ്പെടുത്തി.

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍
മുരിയാട് പഞ്ചായത്തില്‍ കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പുല്ലൂര്‍ നാടക രാവിന് അരങ്ങുണര്‍ന്നു
വനിതാ വ്യവസായ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുവര്‍ഷം; പേരിനുപോലുമില്ല സംരംഭം
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു