ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ കൃത്രിമ കാല് വിതരണം ചെയ്തു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ പ്രമേഹ രോഗത്തെ തുടര്‍ന്ന് കാല് മുറിച്ച് മാറ്റിയ നിര്‍ധനയായ മാപ്രാണം സ്വദേശിനിക്ക് കൃത്രിമ കാല് വിതരണം ചെയ്തു. കല്ലേറ്റുംകര നിപ്മറില്‍ നിര്‍മിച്ച കൃത്രിമ കാലാണ് നല്‍കിയത്. കൃത്രിമ കാല് വിതരണോദ്ഘാടനം വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. ശശികുമാര്‍ ഇടപ്പുഴ നിര്‍വഹിച്ചു. വെസ്റ്റ് ലയണ്‍സ് ക്ലബ് പ്രസിഡന്റ് സതീശന് നീലങ്കാട്ടില്‍ അധ്യക്ഷത വഹിച്ചു. ലയണ്‍സ് ക്ലബ് റീജിയണ്‍ ചെയര്മാന് ഷാജന് ചക്കാലക്കല്‍, നഗരസഭ കൗണ്‍സിലര്‍ അല്‍ഫോന്‍സ തോമസ്, ക്ലബ് സെക്രട്ടറി ഷാജു കണ്ടംകുളത്തി, സിസ്റ്റര്‍ സോണിയ, സിന്‍സന്‍ ഫ്രാന്‍സീസ് തെക്കേത്തല എന്നിവര്‍ പ്രസംഗിച്ചു.

പൊലിസ് മെഗാ രക്തദാന ക്യാമ്പ് സംരക്ഷ 2026 സംഘടിപ്പിച്ചു
പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ സൗജന്യ അസ്ഥിരോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു
പറപ്പൂക്കര കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്
സൗജന്യ നേത്രരോഗ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
മരുന്നിനൊപ്പം വിഷമില്ലാത്ത ഭക്ഷണവും
ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രിയില്‍ ലോക ഹൃദയദിനാചരണം സംഘടിപ്പിച്ചു