ബിരുദ പഠനം പൂര്‍ത്തിയാക്കി പടിയിറങ്ങിയ കലാലയത്തില്‍ സഹപാഠികള്‍ ഒത്തുകൂടിയത് വേറിട്ട അനുഭവമായി
ഇരിങ്ങാലക്കുട: ബിരുദ പഠനം പൂര്‍ത്തിയാക്കി പടിയിറങ്ങിയ കലാലയത്തില്‍ നീണ്ട മുപ്പത്തിയെട്ടു വര്‍ഷത്തിനു ശേഷം സഹപാഠികള്‍ ഒത്തുകൂടിയത് വേറിട്ട അനുഭവമായി. ക്രൈസ്റ്റ് കോളജിലെ 1984 ബിഎ ഇക്കണോമിക്സ് ബാച്ചില്‍ പഠിച്ചിരുന്നവരാണ് ഒരിക്കല്‍ കൂടി കോളജില്‍ ഒത്തുചേര്‍ന്ന് ഓര്‍മകള്‍ പങ്കുവെച്ചത്. 1984ലെ ബിഎ ബാച്ചിലുണ്ടായിരുന്ന അറുപതോളം പേരില്‍ നാല്‍പ്പതു പേരാണ് സഹപാഠി സംഗമത്തിനെത്തിയത്. മുന്‍ എംഎല്‍എയും യുഡിഎഫ് ജില്ല ചെയര്‍മാനുമായ എംപി വിന്‍സന്റ്, ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് മഞ്ഞളി, സീനിയര്‍ വൈദികന് ഫാ. ജോണി മേനാച്ചേരി, അഡ്വ. എസ്്. ബോസ് കുമാര്‍, ഡോ. ജോര്‍ജ് ആലപ്പാട്ട്്, റിട്ട. ഡിഇഒ കെ.ജി. മോഹനന്, മാധ്യമ പ്രവര്‍ത്തകരായ ലോനപ്പന് കടമ്പോട്്, ഐ.ആര്. രാജന്, റിട്ടയേഡ് തൊഴില്‍ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എം.കെ. അശോകന്, റിട്ട. താസില്ദാര് പി.പി. ബേബി, വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ദിനേശ് വെള്ളാങ്കല്ലൂര്‍, പി.എം. സണ്ണി, ടി.ജെ. ബെന്നി, എ. ഹരീന്ദ്രനാഥ്, ടി.ആര്. സതീഷ്, സി.പി. മോഹനന്, പി.കെ. ജോയ്് എന്നിവരുടെ സാന്നിധ്യം സംഗമത്തെ ശ്രദ്ധേയമാക്കി. ഒരുവട്ടം കൂടി എന്ന പേരില്‍ സംഘടിപ്പിച്ച സഹപാഠി സംഗമം ക്രൈസ്റ്റ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ സിഎംഐ ഉദ്ഘാടനം ചെയ്തു. ഫാ. ജോണി മേനാച്ചേരി അധ്യക്ഷത വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജോളി ആന്‍ഡ്രൂസ് സംസാരിച്ചു. മോണ്‍. ജോസ് മഞ്ഞളി, എംപി വിന്‍സന്റ്, ഡോ. ജോര്‍ജ് ആലപ്പാട്ട്, തുടങ്ങിയവര്‍ സഹപാഠി സംഗമത്തിന് നേതൃത്വം നല്കി.