പൈങ്ങോട് ഗവണ്മെന്റ് എല്‍പിഎസ് സ്റ്റാര്‍സ് മോഡല്‍ പ്രീപ്രൈമറി ഉല്‍ഘാടനം നടന്നു
പൈങ്ങോട്: പൈങ്ങോട് ഗവണ്മെന്റ് എല്‍പി സ്കൂള്‍ പ്രീപ്രൈമറി വിഭാഗത്തില്‍, സമഗ്ര ശിക്ഷാ കേരളം ബിആര്‍സി വെള്ളാങ്കല്ലൂരും, വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കിയ 18.5 ലക്ഷം രൂപ ചെലവ് വരുന്ന സ്റ്റാര്‍സ് മോഡല്‍ പ്രീ പ്രൈമറി പ്രോജക്ട് തണല്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. വി.ആര്. സുനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ. ഡേവീസ് മാസ്റ്റര്‍ അധ്യക്ഷ വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷീല അജയഘോഷ്, സമഗ്ര ശിക്ഷ കേരള ഡയറക്ടര്‍ ഡോ. എ.ആര്. സുപ്രിയ, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ടി.വി. മദനമോഹനന്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു. തണലിന്റെ ഭാഗമായി പടുത്തുയര്‍ത്തിയ തൊഴിലിടം മുതല്‍ കളിയിടം വരെയുള്ള പ്രവര്ത്തനയിടങ്ങളുടെ ഉദ്ഘാടനം വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ എം.എം. മുകേഷ് നിര്‍വഹിച്ചു.