നെല്ലങ്കര രാമകൃഷ്ണന് കൊലക്കേസ്; പ്രതിക്ക് ഏഴ് വര്‍ഷം തടവിനും 20,000 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷ വിധിച്ചു
ഇരിങ്ങാലക്കുട: രാമകൃഷ്ണന് വധക്കേസില്‍ പ്രതി നെട്ടിശ്ശേരി നെല്ലങ്കര കോളനി പ്ലാശ്ശേരി വീട്ടില്‍ സെബാസ്റ്റ്യന്‍ (56) എന്നയാളെ മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് ഏഴ് വര്‍ഷം തടവിനും 20,000 രൂപ പിഴ ഒടുക്കുന്നതിനും പിഴ അടയ്ക്കാത്ത പക്ഷം ഒരു വര്‍ഷം അധിക തടവിനും ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് കെ.എസ്. രാജീവ് ശിക്ഷ വിധിച്ചു. 2017 ജൂണ്‍ 14 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ ഭാര്യ തന്റെ വീടിനോട് ചേര്‍ന്നുള്ള കുളിമുറിയില്‍ കുളിക്കുന്നത് രാമകൃഷ്ണന് എന്നയാള്‍ എത്തി നോക്കിയതിനെ പ്രതി ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഉണ്ടായ വാക്ക് തര്‍ക്കത്തിലും അടിപിടിയിലും പ്രതിക്ക് പരിക്കേറ്റിരുന്നു. ഇതിന്റെ വിരോധത്താല്‍ രാത്രി ഒമ്പത് മണിക്ക് നെട്ടിശ്ശേരി നെല്ലങ്കര കോളനി മാങ്ങാട്ടുക്കര വീട്ടില്‍ രാമകൃഷ്ണന് എന്നയാളെ പ്രതി മണ്‍വെട്ടി കൊണ്ട് തലയിലും നെറ്റിയിലും അടിച്ച് കൊലപ്പെടുത്തിയ കേസ്സിലാണ് മനപൂര്‍വ്വമല്ലാത്ത നരഹത്യ നടത്തിയതായി കണ്ടെത്തിയത്. മണ്ണുത്തി സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന പി എം രതീഷ് രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന കെ കെ സജീവാണ് അന്വേഷണം നടത്തി കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ പ്രോസിക്യൂഷന് ഭാഗത്തു നിന്നും 25 സാക്ഷികളെ വിസ്തരിക്കുകയും ആറ് രേഖകളും ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. കേസില്‍ പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ജെ. ജോബി, അഡ്വക്കെറ്റുമാരായ ജിഷ ജോബി, എബിന് ഗോപുരന്‍, യാക്കൂബ് സുല്‍ഫിക്കര്‍, മുസഫര്‍ അഹമ്മദ് എന്നിവര്‍ ഹാജരായി.