ബിവിഎം ഹൈസ്കൂള്‍ മൈതാനിയില്‍ വച്ച് മുഗള്‍ ഫുട്ബോള്‍ അക്കാദമിയുടെ സമ്മര്‍കോച്ചിംഗ് ക്യാമ്പ് സമാപിച്ചു
കല്ലേറ്റുംകര: കല്ലേറ്റുംകര ബിവിഎം ഹൈസ്കൂള്‍ ഫുട്ബോള്‍ മൈതാനിയില്‍ വച്ച് മുഗള്‍ ഫുട്ബോള്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടന്നുവന്നിരുന്ന ഏഴ് വയസ് മുതല്‍ 14 വയസ് വരെയുള്ള ആണ്‍കുട്ടികളുടെ രണ്ടുമാസത്തെ സമ്മര്‍കോച്ചിംഗ് ക്യാമ്പ് സമാപിച്ചു. ഗ്രൗണ്ടിലും തുടര്‍ന്ന് ഹൈസ്കൂള്‍ ഹാളിലും വച്ച് നടന്ന സമാപന സമ്മേളനത്തില്‍ ക്യാമ്പില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികളുടേയും അവരുടെ രക്ഷിതാക്കളും അടങ്ങിയ സദസില്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ അധ്യക്ഷത വഹിച്ച് സംസാരിച്ചു. കോച്ചിംഗ് ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ക്കായി കല്ലേറ്റുംകര സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റും മുന്‍ ഫുട്ബോളറുമായ എന്‍.കെ. ജോസഫ് ഇന്നത്തെ കാലഘട്ടത്തില്‍ ലോകഫുട്ബോളിനുള്ള പ്രസക്തിയെ കുറിച്ചും അതില്‍ ഇന്ത്യന്‍ യൂത്തുകള്ക്കുള്ള പങ്കാളിത്തത്തെപറ്റിയും ദീര്‍ഘമായി സംസാരിച്ചു. തുടര്‍ന്ന് വാര്ഡ്മെമ്പര് ഓമന ജോര്‍ജ് ആശംസകള്‍ നേരുകയും മുഗര്‍ സ്പോര്‍ട്സ് ആന്‍ഡ് ആര്‍ട്സ് ക്ലബിന്റെയും മുഗര്‍ ഫുട്ബോള്‍ അക്കാദമിയുടേയും സ്ഥാപകനും പ്രസിഡന്റുമായ മുന്‍ ഇന്ത്യന്‍ 800 മീറ്റര്‍ ഓട്ടമത്സരത്തിലെ ജേതാവുമായ വര്‍ഗീസ് പന്തല്ലൂക്കാരന്‍ നന്ദിപറയുകയും ചെയ്തു. രണ്ടു മാസമായി നടന്നു വന്നിരുന്ന ക്യാമ്പ് ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് ലൈസന്‍സ് ഹോള്‍ഡര്‍ പ്രജീഷ് ഗോവര്‍ധനും ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ ലൈസന്‍സ് ഹോള്‍ഡര്‍ ടി.വി. രമേഷുമാണ് നയിച്ചിരുന്നത്.