കഥകളിസംഗീതത്തിൽ കലാമണ്ഡലം വഴികൾ എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ നടത്തി
ഇരിങ്ങാലക്കുട: കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പ് അനുസ്മരണ ദിനാചരണ കമ്മറ്റിയുെ ഇരിങ്ങാലക്കുട ഡോക്ടർ കെ.എൻ. പിഷാരടി സ്മാരക കഥകളി ക്ലബും സംയുക്തമായി അക്കാദമിക് സഹകരണത്തോടെ കേരള കലാമണ്ഡലം സംഗീതവിഭാഗം നിള ക്യാന്പസിൽ -കഥകളിസംഗീതത്തിൽ കലാമണ്ഡലം വഴികൾ- എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ നടത്തി. കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പ് അനുസ്മരണ ദിനാചരണത്തോടനുബന്ധിച്ചാണു സെമിനാർ.
കഥകളിസംഗീതാചാര്യൻ കലാമണ്ഡലം മാടന്പി സുബ്രഹ്മണ്യൻ നന്പൂതിരി ഉദ്ഘാടനം ചെയ്തു. സെമിനാറിൽ മനോജ് കൃഷ്ണ മോഡറേറ്ററായി. കലാമണ്ഡലം രജിസ്ട്രാർ ഡോക്ടർ രാജേഷ് പി കുമാർ, കലാമണ്ഡലം മോഹനകൃഷ്ണൻ, കലാമണ്ഡലം ബാബു നന്പൂതിരി, അത്തിപ്പറ്റ രവി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കലാമണ്ഡലം ഉണ്ണികൃഷ്ണൻ, കലാമണ്ഡലം സുദീപ്, കലാമണ്ഡലം വിനോദ്, പാലനാട് ദിവാകരൻ, ഇരിങ്ങാലക്കുട കഥകളി ക്ലബ് പ്രസിഡന്റ് അനിയൻ മംഗലശേരി എന്നിവർ പ്രസംഗിച്ചു.