യു.ഡി.എഫ് കാട്ടൂര്‍ മണ്ഡലം കമ്മറ്റി പദയാത്ര നടത്തി
യു.ഡി.എഫ് കാട്ടൂര്‍ മണ്ഡലം കമ്മറ്റി നടത്തിയ പദയാത്ര മുന്‍ കെപിസിസി ജനറല്‍ ജനറല്‍ സെക്രട്ടറി എം.പി ജാക്സനും യുഡിഫ് ഇരിഞ്ഞാലക്കുട നിയോജക മണ്ഡലം ചെയര്മാന് അഡ്വ. തോമസ് ഉണ്ണിയാടനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു.
കാട്ടൂര്‍ : സഹകരണ കൊള്ളക്കെതിരെ യു.ഡി.എഫ് കാട്ടൂര്‍ മണ്ഡലം കമ്മറ്റി മഹിളാസമാജം പരിസരത്തുനിന്നും കാട്ടൂര്‍ ബസാറിലേക്ക് യു.ഡി.എഫ് ചെയര്മാന് എ.എസ് ഹൈദ്രോസ്സിന്റെ നേതൃത്വത്തില്‍ പദയാത്ര സംഘടിപ്പിച്ചു.യു.ഡി.എഫ് ഇരിഞ്ഞാലക്കുട നിയോജക മണ്ഡലം കണ്വീന്നറും, മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി യുമായ എം.പി ജാക്സനും യുഡിഎഫ് ഇരിഞ്ഞാലക്കുട നിയോജക മണ്ഡലം ചെയര്മാന് അഡ്വ. തോമസ് ഉണ്ണിയാടനും ചേര്‍ന്ന് ജാഥ ക്യാപ്റ്റന്‍ എ. എസ് ഹൈദ്രോസിന് പതാക കൈമാറി. കാട്ടൂര്‍ ബസ്സാറിലെ സമാപന സമ്മേളനം മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എ ഹാറൂന്‍ റഷീദ് ഉത്ഘാടനം നിര്‍വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം പ്രസിഡന്റ് ഷെറിന് തേര്‍മഠം, ബ്ലോക്ക് ജനറല്‍ സെക്രട്ടറി എം. ഐ അഷ്റഫ്,ബ്ലോക്ക് സെക്രട്ടറി സി.എല്‍ ജോയ്, കാട്ടൂര്‍ സര്‍വീസ്സ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍, ജെ. എസ് എസ് ജില്ലാ വൈസ് പ്രസിഡന്റ് പി.എം ദാമോദരന്‍, മണ്ഡലം സെക്രട്ടറി എ.പി വില്‍സണ്‍, സിദ്ദിഖ് കറുപ്പം വീട്ടില്‍, മുസ്ലിം ലീഗ് കാട്ടൂര്‍ മണ്ഡലം പ്രസിഡന്റ് വി. എ ഇസ്മായില്‍ എന്നിവര്‍ സംസാരിച്ചു.

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍
മുരിയാട് പഞ്ചായത്തില്‍ കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പുല്ലൂര്‍ നാടക രാവിന് അരങ്ങുണര്‍ന്നു
വനിതാ വ്യവസായ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുവര്‍ഷം; പേരിനുപോലുമില്ല സംരംഭം
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു