പുല്ലൂര്‍ നാടകരാവിന് തിരി തെളിഞ്ഞു; പട്ടണത്തില്‍ ഇനി നാടകവിരുന്നിന്റെ എഴ് നാളുകള്‍
പുല്ലൂര്‍ ചമയം നാടകവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പുല്ലൂര്‍ നാടകരാവ് സംഗീതനാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട : പുല്ലൂര്‍ ചമയം നാടകവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പുല്ലൂര്‍ നാടക രാവിന് തിരി തെളിഞ്ഞു. ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സംഗീതനാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി നാടക രാവ് ഉദ്ഘാടനം ചെയ്തു. ചമയം പ്രസിഡന്റ് എ.എന്‍. രാജന് അധ്യക്ഷത വഹിച്ചു. കലാകാരികളായ ഹൃദ്യ ഹരിദാസ്, ശ്രീലക്ഷ്മി ബിജു ചന്ദ്രന് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ചലച്ചിത്ര പ്രവര്‍ത്തകരായ സന്തോഷ് കീഴാറ്റൂര്‍, അഞ്ജു ജോസഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ കണ്‍വീനര്‍ സജു ചന്ദ്രന് സ്വാഗതവും ചമയം സെക്രട്ടറി വേണു എളന്തോളി നന്ദിയും പറഞ്ഞു. പ്രഫ. സാവിത്രി ലക്ഷ്മണന്, സജീവ്കുമാര്‍ കല്ലട, പി.കെ. പ്രസന്നന്, എം.ബി. രാജേഷ്, കാറളം പ്രദീപ്, സുധീര്‍ ഇളന്തോളി തുടങ്ങിയവര്‍ പങ്കെടുത്തു.

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍
മുരിയാട് പഞ്ചായത്തില്‍ കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പുല്ലൂര്‍ നാടക രാവിന് അരങ്ങുണര്‍ന്നു
വനിതാ വ്യവസായ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുവര്‍ഷം; പേരിനുപോലുമില്ല സംരംഭം
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു