വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവ് : കോണ്‍ഗ്രസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി
ഇരിങ്ങാലക്കുട: വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ നടപടിക്കെതിരെ. കോടികള്‍ കുടിശ്ശിക വരുത്തിയ വന്‍ കിടക്കാരില്‍ നിന്നും തുക പിരിച്ചെടുത്തു ബോര്‍ഡിന്റെ കടം വീട്ടുക. ബോര്‍ഡ് അഴിമതി മുക്തമാക്കുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ചു. വെള്ളാങ്ങല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വെള്ളാങ്ങല്ലൂര്‍ കെഎസ്ഇബി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഇ. എസ്. സാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അയൂബ് കരൂപ്പടന്ന അധ്യക്ഷത വഗിച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കമാല്‍ കാട്ടകത്ത്, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഇ. വി. സജീവ്. ഷംസു വെളുത്തേരി. എ. എ. മുസമ്മില്‍. ടി. ജെ. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. വി. മോഹന്‍ദാസ്.എ. ചന്ദ്രന്.വി. എ. നാസര്‍, സലിം അറക്കല്‍.നസീമ നാസര്‍ ബിജു പോള്‍. കെ കൃഷ്ണകുമാര്‍ മെജോ ജോണ്‍. സക്കീര്‍ കോല്‍പറമ്പില്‍. എം. എം.എ. നിസാര്‍.ഹമീദ് ആഷിറ അന്‍സാര്‍. മായ രാമചന്ദ്രന്. മല്ലിക ആനന്ദന്. മഞ്ജു ജോര്‍ജ്. ജാസ്മിന് ജോയ്.ശാരി ലോന എന്നിവര്‍ നേതൃത്വം നല്കി.