നടവരമ്പ് സ്കൂളില്‍ വിദ്യാര്‍ഥികളുടെ കൊയ്ത്തുത്സവം
നടവരമ്പ് ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കുഞ്ഞിക്കൈകളില്‍ ഒരു പിടി നെല്ല് പദ്ധതിപ്രകാരം നടത്തിയ നെൽകൃഷിയുടെ കൊയ്ത്തുത്സവം മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
നടവരമ്പ്: ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കൊയ്ത്തുത്സവം നടത്തി. കൊയ്ത്തുത്സവം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്, പഞ്ചായത്തംഗം മാത്യു പാറേക്കാടന്‍, ഒഎസ്എ പ്രസിഡന്റ് യു. പ്രദീപ് മേനോന്, പ്രിന്‍സിപ്പല്‍ എം.കെ. പ്രീതി, പ്രധാനാധ്യാപിക ഒ.ആര്. ബിന്ദു തുടങ്ങിയവര്‍ പങ്കെടുത്തു. കാര്‍ഷിക ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ സി.ബി. ഷക്കീല നേതൃത്വം നല്കി.
സ്കൂളിലെ ഒരേക്കര്‍ പാടത്ത് – കുഞ്ഞിക്കൈകളില്‍ ഒരു പിടി നെല്ല് – പദ്ധതിയുടെ ഭാഗമായാണു കൃഷിയിറക്കിയത്. 15 വര്‍ഷങ്ങള്‍ പിന്നിട്ട പദ്ധതിയുടെ ഭാഗമായി ഞാറുനടീല്‍, കള പറിക്കല്‍, കൊയ്തെടുക്കല്‍ തുടങ്ങിയവ കുട്ടികളുടെ പങ്കാളിത്തത്തോടെയാണു നടന്നത്. മട്ടത്രിവേണി വിത്താണ് ഇത്തവണ ഉപയോഗിച്ചത്.

ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗും എല്‍ ആന്‍ഡ് ടി എഡ്യൂടെക്കും തമ്മില്‍ ധാരണാപത്രം
പാദുവാനഗര്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാള് 14ന്
വെള്ളക്കെട്ട് ഭീഷണി; കോന്തിപുലം താത്കാലിക തടയണ പൊളിച്ചുനീക്കി
കൃഷിഭവന് ഇരിങ്ങാലക്കുട നഗരസഭ ഭാരതീയ പ്രകൃതി കൃഷി പദ്ധതി പരിശീലന പരിപാടി സംഘടിപ്പിച്ചു
എന്‍.ആര്. കോച്ചന് നാലാം ചരമവാര്‍ഷിക ദിനാചരണവും കര്‍ഷക തൊഴിലാളികള്‍ക്കുള്ള അവാര്‍ഡ് സമര്‍പ്പണവും സംഘടിപ്പിച്ചു
മഴയില്‍ ഒഴുകിയെത്തുന്ന മാലിന്യം; ഇരിങ്ങാലക്കുട ട്രഞ്ചിംഗ് ഗ്രൗണ്ടിന് സമീപം ജനജീവിതം ദുരിതത്തില്‍