ശാസ്ത്രദിനത്തില്‍ ക്രൈസ്റ്റ് കോളജില്‍ ചന്ദ്രയാനും കാന്‍സര്‍ ചികിത്സയും
ഇരിങ്ങാലക്കുട: ശാസ്ത്ര ദിനത്തില്‍ ക്രൈസ്റ്റ് കോളജില്‍ ചന്ദ്രയാന്‍ മൂന്നിലെ ടെക്നോളജിയും ക്യാന്‍സര്‍ ചികിത്സയുടെ പുതിയ തലങ്ങളും പ്രധാന വിഷയമായി പ്രഭാഷണങ്ങള്‍ നടത്തി. കുസാറ്റ് സര്‍വകലാശാലയിലെ അധ്യാപകരായ ഡോ. കെ.കെ. അനൂപ്, ഡോ. ജോമോന് സെബാസ്റ്റ്യന്‍ എന്നിവര്‍ മുഖ്യ പ്രഭാഷണങ്ങള്‍ നടത്തി. ചന്ദ്രയാന്‍ മൂന്നുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യയെ കുറിച്ചു ഡോ. അനൂപ്, ക്യാന്‍സര്‍ ചികിത്സയില്‍ ആവിര്‍ഭവിച്ച പുതിയ തലങ്ങളെ കുറിച്ച് ഡോ. ജോമോന് സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് ഉദ്ഘാടനം ചെയ്തു. സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ്് കെ.ജി. രഘു അധ്യക്ഷനായിരുന്നു. സുവോളജി വിഭാഗം മേധാവി ഡോ. എ.വി. സുധികുമാര്‍, ഫിസിക്സ് വിഭാഗം മേധാവി ഡോ. സുധീര്‍ സെബാസ്റ്റ്യന്‍, സുവോളജി വിഭാഗം അധ്യാപകന് ഡോ. ലിയോണ്‍ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.