ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ സന്ദേശയാത്രക്ക് പരിസമാപ്തി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപതയില്‍ നടക്കുന്ന നടക്കുന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസിനോടനുബന്ധിച്ച് നടന്ന ദിവ്യകാരുണ്യ സന്ദേശ യാത്രയ്ക്ക് സമാപനം.
രൂപതയിലെ 141 ഇടവക ദേവാലയങ്ങളിലെ ബലിപീഠത്തിന്റെയും സക്രാരിയുടെയും മുന്പില് മുട്ടുകുത്തി ദിവ്യകാരുണ്യ നാഥനെ ആരാധിച്ചായിരുന്നു സന്ദേശയാത്ര നടത്തിയത്. കേരളത്തില്‍ ആദ്യമായി 40 മണിക്കൂര്‍ ആരാധന ആരംഭിച്ച കൂനമ്മാവ് സെന്റ്. ഫിലോമിനാസ് ദേവാലയത്തില്‍ നിന്ന് ആരംഭിച്ച സന്ദേശയാത്രയാണ് ചാലക്കുടി സെന്റ്.മേരീസ് ഫൊറോന ദേവാലയത്തില്‍ സമാപിച്ചത്.
രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍, പബ്ലിസിറ്റി ജനറല്‍ കോഡിനേറ്റര്‍ ഫാ. ജോളി വടക്കന്‍, കണ്‍വീനര്‍ ഫാ. ജോണ്‍ കവലക്കാട്ട്, ഫാ. റിജോയ് പഴയാറ്റില്‍, ഫാ. ജില്‍സണ്‍ പയ്യപ്പിള്ളി, ഫാ. റിജോ ആലപ്പാട്ട്, ഫാ. ഫെമിന്‍ ചിറ്റിലപിള്ളി, ഫാ. ഫ്രാങ്കോ പാണാടന്‍, ടെല്‍സണ്‍ കോട്ടോളി, ജോഷി പുത്തിരിക്കല്‍, ലിംസണ്‍ ഊക്കന്‍ എന്നിവര്‍ നേതൃത്വം നല്കി. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ കേന്ദ്രീകരിച്ച് മെയ് 19 നാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടക്കുന്നത്. രൂപതയിലെ 141 ഇടവകകളിലെ 60,000 കുടുംബങ്ങളെ പ്രതിനിധീകരിച്ച് 15,000 ത്തോളം പേര് പങ്കെടുക്കും.