കാരുമാത്ര ഗവ. യുപി സ്കൂള്‍ പ്രവേശനോത്സവം ബ്ലോക്ക് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രസന്ന അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു
കാരുമാത്ര: കാരുമാത്ര ഗവ. യുപി സ്കൂൾ പ്രവേശനോത്സവം ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന അ നിൽകുമാർ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക പി. സുമ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡന്റ് കെ.എൻ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ നവാഗതകർക്കുള്ള സമ്മാനം വാർഡ് മെമ്പർ ടി.കെ. ഷറഫുദ്ദീൻ വിതരണം ചെയ്തു. എംപിടിഎ പ്രസിഡന്റ് മാരിയ നിഷാദ്, എസ്എംസി വൈസ് ചെയർപേഴ്സൺ പ്രീതി, ഒഎസ്എ സെക്രട്ടറി സുന്ദരൻ, അധ്യാപകരായ നമിത, കെ.ബി. രജനി, സുസ്ബിത എന്നിവർ സംസാരിച്ചു.