വിദ്യാലയം തുറന്നു; എൽഎഫ് അങ്കണം പൂത്തുമ്പികളെപ്പോലെ പറന്നു നടക്കുന്ന വിദ്യാർഥികളുടെ കാൽപാദങ്ങളേറ്റ് പുളകമണിഞ്ഞു

ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്റ് എല്‍പി സ്കൂളില്‍ നടന്ന പ്രവേശനോത്സവം വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. കെ.ആര്. വിജയ ഉദ്ഘാടനം ചെയ്യുന്നു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റിനറ്റ് സിഎംസി സമീപം.
ഇരിങ്ങാലക്കുട: ആകാംക്ഷകളും ഉത്സാഹവും നിറഞ്ഞ നവാഗതരായ വിദ്യാർഥികളെ അധ്യാപകർ സ്നേഹ വായ്പോടെ എതിരേറ്റു.
വർണശബളമായ അന്തരീക്ഷത്തിൽ വാർഡ് കൗൺസിലർ അഡ്വ. കെ.ആർ. വിജയ പ്രവേശനോത്സവത്തിന് തിരിതെളിയിച്ചു. അധ്യക്ഷപദം അലങ്കരിച്ച എച്ച്എസ് പിടിഎ പ്രസിഡന്റ് ജെയ്സൺ കരപറമ്പിലും എൽപി പിടിഎ പ്രസിഡന്റ് തോംസൺ ചിരിയൻകണ്ടത്തുഉം സന്ദർഭോചിതമായ സന്ദേശം നൽകി. എച്ച്എസ് ഹെഡ്മിസ്ട്രസ് സ്വാഗതവും എൽപി ഹെഡ്മിസ്ട്രസ് നന്ദിയും പറഞ്ഞു. ഈ വർഷത്തെ പ്രവേശനഗാനവും പുതിയതായി വന്ന ഒരു കുട്ടിയെ മാതാപിതാക്കളും പ്രധാന അധ്യാപികയും കൂടി ക്ലാസ് ടീച്ചറെ ഏൽപിക്കുന്ന പരിപാടിയും ഇന്നത്തെ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.