അഞ്ച് ഗ്ലോബല്‍ സര്‍വീസ് പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു
ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ അഞ്ച് ഗ്ലോബല്‍ സര്‍വീസ് പദ്ധതികളുടെ ഉദ്ഘാടനം സോണ്‍ ചെയര്മാന് അഡ്വ. ജോണ്‍ നിധിന് തോമസ് മദര്‍ സിസ്റ്റര്‍ ജോഫിന്‍ സര്‍വീസ് കിറ്റുകള്‍ നല്‍കിക്കൊണ്ട് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ അഞ്ച് ഗ്ലോബല്‍ സര്‍വീസ് പദ്ധതികളുടെ ഉദ്ഘാടനം ചേലൂര്‍ സെന്റ് മേരീസ് എല്‍പി സ്കൂളില്‍വെച്ച് ലയണ്‍സ് ക്ലബ് സോണ്‍ ചെയര്മാന് അഡ്വ. ജോണ്‍ നിധിന് തോമസ് മദര്‍ സിസ്റ്റര്‍ ജോഫിന്‍ സര്‍വീസ് കിറ്റുകള്‍ നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ് പ്രസിഡന്റ് ജോസഫ് കെ.എ അധ്യക്ഷത വഹിച്ചു. മദര്‍ സിസ്റ്റര്‍ ജോഫിന്‍ മുഖ്യാതിഥിയായിരുന്നു. സെന്റ് മേരീസ് എല്‍പി സ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ആന്‍സലറ്റ്, വെസ്റ്റ് ലയണ്‍സ് ക്ലബ് സെക്രട്ടറി സി.ജെ. ആന്റോ, ട്രഷറര്‍ നളിന്‍ ബാബു, എസ്. മേനോന്, സര്‍വീസ് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ എ.വൈ. ജെയ്സണ്‍, പോള്‍സണ്‍ കല്ലൂക്കാരന്, ഷാജന് ചക്കാലക്കല്‍, സതീശന് നീലങ്കാട്ടില്‍, കെ.കെ. ഷാജു, പി.സി. ജോര്‍ജ്ജ്, സിന്ധു സതീശന് തുടങ്ങിയവര്‍ സംസാരിച്ചു.
ലയണ്‍സ് ക്ലബ്ബിന്റെ പരിസ്ഥിതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സെന്റ് മേരീസ് എല്‍പി സ്കൂള്‍ പരിസരത്ത് മദര്‍ സിസ്റ്റര്‍ ജോഫിന്റെ നേതൃത്വത്തില്‍ വേപ്പിന് തൈകള്‍ നട്ടുപിടിപ്പിച്ചു.

പുതിയ നിശാശലഭത്തെ കണ്ടെത്തി ക്രൈസ്റ്റ് കോളജ് ഗവേഷകര്‍
പി.കെ. ചാത്തന് മാസ്റ്ററുടെ രാഷ്ട്രീയ ജീവിതം കളങ്കപ്പെടുത്താനുള്ള ശ്രമം തിരിച്ചറിയണം: എഐവൈഎഫ്
ആളൂര്‍ പഞ്ചായത്ത് കേരളോത്സവം; ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു
നന്മ കലാകാര സംഗമം നടത്തി
സൗജന്യ പള്‍സ് തെറാപ്പി ക്യാമ്പ് ആരംഭിച്ചു
റവന്യൂ ജില്ല ശാസ്ത്രമേള സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നടന്നു