കാട്ടൂര്‍ എടതിരുത്തി മെര്‍ച്ചന്റസ് അസോസിയേഷന് നടത്തിയ സൂചന സമരം ഏകോപന സമിതി ജില്ലാ സെക്രട്ടറി എന്‍.ആര്. വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു
കാട്ടൂര്‍: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കാട്ടൂര്‍ എടതിരുത്തി മെര്‍ച്ചന്റസ് അസോസിയേഷന് നടത്തിയ സൂചന സമരം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി എന്‍.ആര്. വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. കാട്ടൂര്‍ എടതിരുത്തി മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് രഞ്ചില്‍ തേക്കാനത്ത് അധ്യക്ഷനായി. നിയോജക മണ്ഡലം പ്രസിഡന്റ് എബിന് വെള്ളാനിക്കാരന്‍, കാട്ടൂര്‍ എടതിരുത്തി സെക്രട്ടറി എന്‍.ജി. ശിവരാമന്, വനിതാ വിംഗ് പ്രസിഡന്റ് ശ്രീദേവി വിജയന് എന്നിവര്‍ സംസാരിച്ചു.
പ്ലാസ്റ്റിക് മാലിന്യം കുറവുള്ള കച്ചവടക്കാര്‍ക്ക് യൂസര്‍ ഫീ ഇളവ് നല്‍കുക, മുടി, തുണി കഷ്ണങ്ങള്‍, കോഴി മാലിന്യം തുടങ്ങിയവ കൂടി പഞ്ചായത്ത് എടുത്തു സംസ്ക്കരിക്കുക, റൈസ് മില്ല്, സ്വര്‍ണക്കട, ഓഫീസുകള്‍ പോലെ തീരെ മാലിന്യം ഇല്ലാത്തവര്‍ക്ക് ഇളവ് നല്‍കുക, പഞ്ചായത്ത് പണം അടക്കാത്തതിനാല്‍ നിന്ന് പോയ മാര്‍ക്കറ്റിലെ കുടിവെള്ള പൈപ്പ് പുനഃസ്ഥാപിക്കുക, അനധികൃത തെരുവോര കച്ചവടം നിരോധിക്കുക. തെരുവോര കച്ചവട നിരോധന ബോര്‍ഡ് സ്ഥാപിക്കുക എന്നിവയാണ് കാട്ടൂര്‍ എടതിരുത്തി മെര്‍ച്ചന്റസ് അസോസിയേഷന് ഉന്നയിക്കുന്ന ആവശ്യങ്ങള്‍.