ഹോളിഡേ ബസാര്‍ 2024 ക്രിസ്തുമസ് സെയില്‍സ് എക്സിബിഷന് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ലയണ്‍ ലേഡി ക്ലബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഹോളിഡേ ബസാര്‍ 2024 ക്രിസ്തുമസ് സ്സ് സെയില്‍സ് എക്സിബിഷന് ലയണ്‍സ് മുന്‍ കേരള മള്‍ട്ടിപ്പള്‍ കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ സുഷമ നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കു െലയണ് ലേഡി പ്രസിഡന്റ് ഡോ.ശ്രുതി ബിജു അധ്യക്ഷത വഹിച്ചു. സെക്രട്ടറി അന്ന ഡെയിന്‍ സ്വാഗതവും ട്രഷറര്‍ വിന്നി ജോര്‍ജ് നന്ദിയും പറഞ്ഞു. എക്സിബിഷന് കോര്‍ഡിനേറ്റര്‍ ഫെനി എബിന്,ലയണ്‍സ് ക്ലബ് പ്രസിഡന്റ് ബിജു ജോസ്, സെക്രട്ടറി ഡോ. ഡെയിന്‍ ആന്റണി, ട്രഷറര്‍ ഡോ.ജോണ്‍ പോള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. രാവിലെ 9 മണി മുതല്‍ വൈകീട്ട് 9 മണി വരെ ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് ഹാളില്‍ വെച്ച് സംഘടിപ്പിക്കുന്ന ക്രിസ്തുമസ് സെയില്‍സ് എക്സിബിഷനില്‍, കേരളത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നുള്ള പ്രഗല്ഭരില് നിന്നും, അമ്പതില്‍ പരം സ്റ്റാളുകളില്‍, സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങള്‍, ക്രിസ്മസ്സ് ഹോം ഡെക്കോര്‍ വസ്തുക്കള്‍, ഇന്‍ഡോര്‍ പ്ലാന്റ്സ്, ക്രോച്ചെറ്റുല്പ്പനങ്ങള്, ഇമിറ്റേഷന്‍ ആഭരണങ്ങള്‍, കുട്ടികള്‍ക്കായുള്ള ക്രിസ്മസ്സ് വര്‍ക്ക്ഷോപ്പ്സ്, രുചികരമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ തുടങ്ങിയവയുടെ പ്രദര്‍ശനവും വില്‍പ്പനയും ഉണ്ടായിരിക്കും.