ജെസിഐ ഇരിങ്ങാലക്കുടയുടെ വനിത ദിനാഘോഷം ജേസി ലേഡി വിങ്ങ് ചെയര്‍പേഴ്സണ്‍ സീമ ഡിബിന്‍ ഉദ്ഘാടനം ചെയ്തു

ജെസിഐ ഇരിങ്ങാലക്കുടയുടെ വനിത ദിനാഘോഷം ജേസി ലേഡി വിംഗ് ചെയര്‍പേഴ്സണ്‍ സീമ ഡിബിന്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ജെസിഐ ഇരിങ്ങാലക്കുടയുടെ വനിത ദിനാഘോഷം ജേസി ലേഡി വിങ്ങ് ചെയര്‍പേഴ്സണ്‍ സീമ ഡിബിന്‍ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഡയറക്ടര്‍ സൗമ്യ ലിഷോണ്‍ അധ്യക്ഷത വഹിച്ചു. വനിതകളുടെ മാനസിക ആരോഗ്യത്തെ കുറിച്ച് സ്മിത സാജനും സംരംഭകത്തെ സംബന്ധിച്ച് നിഷിന നിസാറും വെല്‍നെസിനെ സംബന്ധിച്ച് ബിനി ടെല്സനും ലീഡര്‍ഷിപ്പിനെ സംബന്ധിച്ച് ധന്യ ജിസനും സെല്‍ഫ് ഡിഫന്‍സിനെ സംബന്ധിച്ച് ആയിഷ നൗഷാദും ക്ലാസുകള്‍ നയിച്ചു. നാഷ്ണല്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍ നേടിയ സുഫ്ന ജാസ്മിനെ പൊന്നാടയണിച്ച് ആദരിച്ചു.