നാലു വശവും വെള്ളത്താല്‍ ചുറ്റുപ്പെട്ട തുരുത്ത്, രാത്രിയില്‍ വീട്ടുമുറ്റം നിറയെ ഉപ്പുവെള്ളം, കുടിക്കാല്‍ ഒരുതുള്ളി വെള്ളത്തിനായി കേഴുകയാണവര്‍

മഴുവഞ്ചേരി തുരുത്തിലെ ജനങ്ങള്‍ സന്നദ്ധ സംഘടനകളുടെ കുടിവെള്ളത്തിനായ് കാത്തിരിക്കുന്നു.
കുടിവെള്ളം ഇല്ലാതായിട്ട് 23 ദിവസം; മഴുവഞ്ചേരി തുരുത്ത് നിവാസികള്‍ ദുരിതത്തില്‍
പടിയൂര്‍: നാലു വശം വശവും വെള്ളത്താല്‍ ചുറ്റപ്പെട്ട് തുരുത്ത്, പടിയൂര്‍ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലുള്ള മഴുവഞ്ചേരി തുരുത്ത്. രാത്രിയില്‍ വീട്ടുമുറ്റം നിറയെ ഉപ്പുവെള്ളം. എന്നാല്‍ കുടിക്കാനായി ഒരുതുള്ളി വെള്ളത്തിനായി കേഴുകാണ് തുരുത്തു നിവാസികള്‍. 23 ദിവസമായി വെള്ളം കിട്ടാതെ ദുരിതത്തിലാണവര്‍. സന്നദ്ധ സംഘടനകളുടെ കുടിവെള്ള ലോറികള്‍ കാത്തിരിക്കുകയാണ് പ്രദേശത്തെ കുടുംബങ്ങള്‍. കാന നിര്‍മിക്കുന്നതിന്റെ ഭാഗമായി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴിയെടുത്തപ്പോള്‍ പൈപ്പ് പൊട്ടിയതാണ് പ്രദേശത്തേക്കുള്ള കുടിവെള്ളം മുടങ്ങാന്‍ കാരണം.
ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളമാണ് പൈപ്പ് പൊട്ടിയതിനെത്തുടര്‍ന്ന് നഷ്ടമായത്. 250 ലേറെ വീടുകളുള്ള തുരുത്തില് മതിലകം പാലത്തിന്റെ വടക്കേ അറ്റത്തും അങ്കണവാടി പ്രദേശത്തുമാണ് കുടിവെള്ളം തീരെ കിട്ടാത്തത്. പൈപ്പിന്റെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ പഞ്ചായത്തും ജല അതോറിറ്റിയും വൈമുഖ്യം കാണിച്ചതാണ് ഇത്ര വൈകാന്‍ കാരണമെന്നും നാട്ടുകാര്‍ പറഞ്ഞു. സന്നദ്ധ സംഘടനകള്‍ രണ്ടുദിവസമായി കുടിവെള്ളം വിതരണം ചെയ്യുന്നുണ്ടെങ്കിലും തെക്കന്‍ ഭാഗങ്ങളിലേക്ക് വെള്ളം കിട്ടിയിട്ടില്ല.
പഞ്ചായത്തിന്റെ തെക്കന്‍ മേഖലയിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി നിര്‍മിച്ച മാരാംകുളം കുടിവെള്ളപദ്ധതി യാഥാര്‍ഥ്യമായെങ്കിലും ഉയര്‍ന്ന സ്ഥലങ്ങളില്‍ ഇപ്പോഴും വെള്ളം കിട്ടാന്‍ ബുദ്ധിമുട്ടുണ്ട്. പൊട്ടിയ പൈപ്പ് നന്നാക്കി തുരുത്തിലെ കുടിവെള്ളപ്രശ്നം പരിഹരിക്കാന്‍ വാട്ടര്‍ അതോറിറ്റി മുന്‍കൈയെടുക്കണമെന്നും നാട്ടുക്കാര് ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് ലിജി രതീഷ് പ്രതിനിധാനം ചെയ്യുന്ന വാര്‍ഡു കൂടിയാണിത്. വേലിയേറ്റ സമയത്ത് പറമ്പിലും വീട്ടമുറ്റത്തും നിറയെ ഉപ്പുവെള്ളം കെട്ടിനില്ക്കും.