ജെസിഐ സൗജന്യ ഡ്രസ് ബാങ്ക് മുന്നാം വാര്‍ഷികം

ഇരിങ്ങാലക്കുട: ജെസിഐ ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ ഠാണാവിലെ പാര്‍ക്ക് റോഡില്‍ ആരംഭിച്ച ഡ്രസ് ബാങ്കിന്റെ മൂന്നാം വാര്‍ഷിക ആഘോഷങ്ങളുടെ ഉദ്ഘാടനം ജെസിഐ നാഷണല്‍ വൈസ് പ്രസിഡന്റ് സൂര്യ നാരയണ വര്‍മ്മ ഉദ്ഘാടനം ചെയ്തു. ജെസിഐ ലേഡി വിംഗ് ചെയര്‍പേഴ്സണ്‍ സീമ ഡിബിന്‍ അധ്യക്ഷത വഹിച്ചു. പ്രൊജക്ട് ഡയറക്ടര്‍ നിഷിന നിസാര്‍ ആമുഖ പ്രസംഗം നടത്തി.
പ്രോഗ്രാം ഡയറക്ടര്‍ കവിത ജെന്സന്, ജെസിഐ ചാപ്റ്റര്‍ പ്രസിഡന്റ് ഡിബിന്‍ അമ്പൂക്കന്, ജെഎഫ്ഐ നിസാര്‍ അഷറഫ്, സെകട്ടറി ഷിജു കണ്ടംകുളത്തി, ട്രഷറര്‍ സോണി സേവ്യര്‍, സോണ്‍ പ്രസിസന്റ് മെജോ ജോണ്സണ്, മുന്‍ പ്രസിഡന്റുമാരായ ടെല്‍സണ്‍ കോട്ടോളി, ജെന്സന് ഫ്രാന്‍സിസ്, ഷാജു പാറേക്കാടന്‍, ജോജോ മടവന എന്നിവര്‍ പ്രസംഗിച്ചു.
മൂന്ന് വര്‍ഷ കാലയളവിനുള്ളില്‍ ഇരിങ്ങാലക്കുടയിലേയും പരിസര പ്രദേശങ്ങളിലേയും നൂറ് കണക്കിന് പാവപ്പെട്ടവര്‍ വസ്ത്രങ്ങള്‍ എടുക്കുന്നതിനായി ഡ്രസ് ബാങ്കിലെത്തിയിരുന്നു.ആരും വസ്ത്രമില്ലാതെ ബുദ്ധിമുട്ടരുത് എന്നതിന്റെ അടിസ്ഥാനത്തില്‍ സൗജന്യമായി പാവപ്പെട്ടവര്‍ക്ക് അവരുടെ അളവിനനുസരിച്ച് വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാവുന്ന രീതിയില്‍ ഡ്രസ് ബാങ്കില്‍ സജ്ജീകരിച്ചിരിക്കുന്നു.
രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ഏഴ് മണി വരെ ഡ്രസ് ബാങ്കില്‍ നിന്ന് അവരവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ വസ്ത്രങ്ങള്‍ എടുക്കാവുന്നതാണ്. പാവപ്പെട്ടവരെ ഉദ്ദേശിച്ച് നടത്തുന്ന ഡ്രസ് ബാങ്കിലേക്ക് വസ്ത്രങ്ങള്‍ നല്കാവുന്നതുമാണ് നമ്മുടെ വീടുകളില്‍ പാകമില്ലാതെ ഇരിക്കുന്ന വസ്ത്രങ്ങളും മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയാവുന്ന ഉപയോഗിച്ച വസ്ത്രങ്ങളും ഡ്രസ് ബാങ്കില്‍ സ്വീകരിക്കും.