മദ്യ മയക്കുമരുന്ന് മാഫിയകളെ നിയന്ത്രുക്കുന്നതില് പരാജയം; കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ്ണ നടത്തി

പടിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. സതീഷ് വിമലന് ഉദ്ഘാടനം ചെയ്യുന്നു.
എടതിരിഞ്ഞി: മദ്യ മയക്കുമരുന്ന് മാഫിയകളെ നിയന്ത്രിക്കുന്നതില്‍ സമ്പൂര്‍ണമായി പരാജയപ്പെട്ട ഇടതുപക്ഷ ദുര്‍ഭരണത്തിനെതിരെ പടിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എടതിരിഞ്ഞി പോസ്റ്റോഫീസ് സെന്ററില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. സതീഷ് വിമലന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.ഐ സിദ്ധാര്ഥന് അധ്യക്ഷത വഹിച്ചു. കാട്ടൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷാറ്റോ കുരിയന്‍ മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് വൈസ് പ്രസിഡന്റ് എം.ഐ. അഷ്റഫ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി കെ.ആര്. ഔസേപ്പ്, കെ.ആര്. പ്രഭാകരന്, സി.എം. ഉണ്ണികൃഷ്ണന്, സുനന്ദ ഉണ്ണികൃഷ്ണന്, ഹാജിറ റഷീദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ബ്ലോക്ക് മണ്ഡലം ഭാരവാഹികളായ കെ.കെ. ഷൗക്കത്തലി, ഒ.എന്‍. ഹരിദാസ് വി.കെ. നൗഷാദ്, കെ.ഐ. റഷീദ് ബാബു അറക്കല്‍, എം.സി. നീലാംബരന്‍ ഇ.എന്‍. ശ്രിനാഥ് തുടങ്ങിയവര്‍ നേതൃത്വം നല്കി.