ഇരിങ്ങാലക്കുട കനാല്‍ ബേസ് പ്രദേശത്ത് അംബേദ്കര്‍ ഗ്രാമവികസന പദ്ധതി; നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടത്തി

ഇരിങ്ങാലക്കുട നഗരസഭ വാര്‍ഡ് 20 ലെ കനാല്‍ ബേസ് പ്രദേശത്ത് അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആര് ബിന്ദു നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭ വാര്‍ഡ് 20 ലെ കനാല്‍ ബേസ് പ്രദേശത്ത് അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരുകോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നു. പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തില്‍ പട്ടികജാതി നഗറുകളുടെ സമഗ്ര വികസനത്തിനായിട്ടാണ് പദ്ധതി . ഇരിങ്ങാലക്കുട കനാല്‍ ബേയ്സ് നഗറില്‍ 46 വീടുകളുടെ പുനരുദ്ധാരണം, റോഡ് റീ ടാറിംഗ്, ഡോള്‍സ് ലൈബ്രറിയുടെ നവീകരണം, അങ്കണവാടി ചുറ്റുമതില്‍ കെട്ടല്‍, കാന നവീകരണം, കുടിവെള്ള പദ്ധതി പുനരുദ്ധാരണം, കനാല്‍ സ്തംഭം മോടി പിടിപ്പിക്കല്‍ തുടങ്ങിയവയാണ് നടപ്പിലാക്കുന്നത്. സംസ്ഥാന നിര്‍മ്മിതി കേന്ദ്രത്തിനാണ് നിര്‍മ്മാണ ചുമതല. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആര് ബിന്ദു നിര്‍വഹിച്ചു. കനാല്‍ ബേസിലുള്ള ഫ്ലാറ്റ് അങ്കണത്തില്‍ നടന്ന നിര്‍മാണോദ്ഘാടന ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍, വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ കെ ആര് വിജയ, പട്ടികജാതി വികസന ഓഫീസര്‍ പി യു ചൈത്ര എന്നിവര്‍ സംസാരിച്ചു.
