വമ്പന്മാര് ഏറ്റുമുട്ടുന്ന കാട്ടൂര്‍ ഡിവിഷനില്‍ തീപാറുന്ന ത്രികോണ മത്സരം
കാട്ടൂര്‍: വമ്പന്മാര് രംഗത്തിറങ്ങിയതോടെ കാട്ടൂരില്‍ ഇക്കുറി തീ പാറുന്ന ത്രികോണ പോരാട്ടമാണ്. മുമ്പ് എല്‍ഡിഎഫ്, യുഡിഎഫ് കക്ഷികള്‍ തമ്മിലാണ് പ്രധാന മത്സരം നടന്നിരുന്നതെങ്കിലും പിന്നീട് തങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് ബിജെപി കൂടി ശക്തമായി രംഗത്ത് വന്നതോടെയാണ് ത്രികോണ മത്സരത്തിന് കളം ഒരുങ്ങിയത്. ഡിവിഷന് രൂപീകരണത്തിന് ശേഷം നാളിതുവരെ വിജയകൊടി പാറിച്ച ചരിത്രമാണ് എല്‍ഡിഎഫിന് ഉള്ളത്.
നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തിന്റെ അടിസ്ഥാനത്തില്‍ ഇക്കുറി ഇടതിന് തിരിച്ചടിയേല്‍ക്കുമെന്ന് വിലയിരുത്തുന്നവര്‍ കുറവല്ല. എന്നാല്‍ കോട്ട കാക്കുമെന്ന ദൃഢ നിശ്ചയത്തിലാണ് എല്‍ഡിഎഫ്. കാട്ടൂര്‍, കാറളം, പടിയൂര്‍, പൂമംഗലം, പെരിഞ്ഞനം, മതിലകം എന്നീ പഞ്ചായത്തുകളിലെ ഒമ്പത് ബ്ലോക്ക് ഡിവിഷനില്‍ നിന്ന് 53 വാര്‍ഡുകളാണ് കാട്ടൂര്‍ ഡിവിഷനില്‍ ഉള്‍പ്പെടുന്നത്. ഇരുപതിനായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണു കഴിഞ്ഞ തവണ എല്‍ഡിഎഫ് വിജയിച്ചത്.
ഇക്കുറി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ടി.കെ. സുധീഷും യുഡിഎഫ് സ്ഥാനാര്‍ഥിയായി വിനീഷ് സുകുമാരനും ബിജെപി സ്ഥാനാര്‍ഥിയായി കൃപേഷ് ചെമ്മണ്ടയുമാണ് മത്സരിക്കുന്നത്. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ എഐഎസ്എഫ് പ്രവര്‍ത്തനങ്ങളിലൂടെ പൊതുരംഗത്തിറങ്ങിയ ടി.കെ. സുധീഷ് എഐവൈഎഫിന്റെ ജില്ലാ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ്, 2000 ത്തില്‍ കാറളം പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറിയായി പ്രവര്‍ത്തിച്ച ടി.കെ. സുധീഷ് ഇപ്പോള്‍ സംസ്ഥാന കൗണ്‍സില്‍ അംഗവും എഐടിയുസി ജില്ലാ സെക്രട്ടറിയുമാണ്. ഭാരതീയ യുവമോര്‍ച്ചയിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച ബിജെപി സ്ഥാനാര്‍ഥി കൃപേഷ് ചെമ്മണ്ട സമരപോരാട്ട രംഗത്ത് നിറസാന്നിധ്യമാണ്. ബിജെപി മണ്ഡലം ട്രഷറര്‍, പ്രസിഡന്റ്, പാര്‍ട്ടി നിയോജക മണ്ഡലം സെക്രട്ടറി, ജനറല്‍ സെക്രട്ടറി, നിയോജക മണ്ഡലം പ്രസിഡന്റ് തുടങ്ങി പാര്‍ട്ടി ചുമതലകള്‍ വഹിച്ച് നിലവില്‍ തൃശൂര്‍ സൗത്ത് ജില്ലാ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു.
താലുക്ക് വികസന സമിതിയില്‍ എംപി സുരേഷ്ഗോപിയുടെ പ്രതിനിധിയാണ്. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ഉത്സവത്തിന് ആദ്യമായി ദീപക്കാഴ്ച ഒരുക്കിയ ടീം കോ ഓര്‍ഡിനേറ്ററായിരുന്നു. കരുവന്നൂര്‍ സഹകരണ ബാങ്ക് അഴിമതിക്കെതിരെ നടന്ന സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. യുഡിഎഫിലെ ഘടക കക്ഷിയായ ഫോര്‍വേഡ് ബ്ലോക്കിനാണ് ഈ സീറ്റ്. ഓള് ഇന്ത്യ ഫോര്‍വേഡ് ബ്ലോക്കിന്റെ യുവജന വിഭാഗമായ എഐവൈഎല്‍ ന്റെ സംസ്ഥാന പ്രസിഡന്റായ വിനീഷ് സുകുമാരനാണ് യുഡിഎഫ് സ്ഥാനാര്‍ഥി.
കാട്ടൂര്‍ പഞ്ചായത്തിലെ കിണറുകളിലെ കുടിവെള്ളത്തില്‍ രാസമാലിന്യം കലരല്‍, വെള്ളക്കെട്ട്, കാറളം പഞ്ചായത്തില്‍ ലൈഫ് മിഷന് പദ്ധതിയിലൂടെ നല്കിയ 72 ഭവനങ്ങള്‍, ശുദ്ധജല പദ്ധതി നടപ്പിലാക്കല്‍, പടിയൂര്‍ പഞ്ചായത്തിലെ പുതിയ ക്രിമിറ്റോറിയം നിര്‍മ്മാണം തുടങ്ങി നിരവധി വിഷയങ്ങള്‍ ഉയര്‍ത്തിക്കാണിച്ചാണ് യുഡിഎഫ് സ്ഥാനാര്‍ഥി വോട്ടഭ്യര്‍ഥിക്കുന്നത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മഹിളകളുടെ ഉശിരന്‍ പോരാട്ടമാണ് വെള്ളാങ്കല്ലൂര്‍ ഡിവിഷനില്‍
മുരിയാട് ഡിവിഷന് കോട്ടകാക്കാന്‍ എല്‍ഡിഎഫ്, പിടിച്ചെടുക്കാന്‍ യുഡിഎഫ്, കരുത്തു കാട്ടാന്‍ ബിജെപി
സ്മാര്‍ട്ടാണ് മുദ്രാവാക്യങ്ങള്‍…. ജീവിതമോ?
വാര്‍ഡ് 18 ചന്തക്കുന്നിലെ ജനകീയ സ്ഥാനാര്‍ത്ഥി ജോസഫ് ചാക്കോയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട നഗരസഭയില്‍ പോരാട്ടത്തിനൊരുങ്ങി 141 പേര്. സ്വതന്ത്രരായി മത്സരിക്കുന്നത് ഒമ്പത് വാര്‍ഡുകളിലായി 11 പേര്
നഗരസഭ, പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഇരിങ്ങാലക്കുടയില്‍ പോരാട്ടം തീപാറും