ഗദ്യ പദ്യങ്ങളോടെയുള്ള വര്ണനകളാല് വാഗ്മിതയുടെ നാലാംദിനം ശ്രദ്ധേയമായി
വാഗ്മിതയുടെ നാലാംദിനത്തില്‍ സുഭദ്രാഹരണം ചമ്പുവിനെ ആധാരമാക്കി നടന്ന ചാക്യാര്‍കൂത്തില്‍ അമ്മന്നൂര്‍ കുട്ടന് ചാക്യാര്‍ സുഭദ്രയുടെ പാരവശ്യവും ഉമേശോത്സവയാത്രയും വിശദമായി വര്‍ണിക്കുന്നു.
ഇരിങ്ങാലക്കുട: ഗദ്യ പദ്യങ്ങളോടെയുള്ള വര്ണനകളാല് വാഗ്മിതയുടെ നാലാംദിനം ശ്രദ്ധേയമായി. സുഭദ്രാഹരണം ചമ്പുവിനെ ആധാരമാക്കി നടക്കുന്ന ചാക്യാര്‍കൂത്തില്‍, സുഭദ്ര താന്‍ ശുശ്രൂഷിക്കുന്ന സന്യാസി അര്‍ജ്ജുനനാണ് എന്ന സത്യം മനസിലാക്കുകയും കപടസന്യാസംകൊണ്ട് യാദവരില്നിന്ന് അര്ജുനന് ആപത്ത് വരുമോ എന്ന് ശങ്കിച്ച് ദുഖംകൊണ്ട് പരവശയാകുന്നു. സുഭദ്രയുടെ പാരവശ്യം കണ്ട് സഖിമാരും ദേവകിയും ദുഖിക്കുന്നു.
എന്നാല്‍ പരമാര്‍ഥം മനസിലാക്കിയ ശ്രീകൃഷ്ണന് സുഭദ്രാര്‍ജ്ജുനന്മാരുടെ ആഗ്രഹം സാധിപ്പിക്കാനായി, ദ്വീപാന്തരത്തിങ്കല്‍ 34 ദിവസത്തെ ഉമേശോത്സവം ആരംഭിക്കുകയും അതിന് ദ്വാരക മുഴുവന്‍ ദ്വീപാന്തരത്തിങ്കലേക്ക് പോവുകയും ചെയ്യുന്നു. മനോഹരങ്ങളായ ഗദ്യ പദ്യങ്ങളിലൂടെ സുഭദ്രയുടെ പാരവശ്യവും ഉമേശോത്സവയാത്രയും വിശദമായി വര്‍ണിച്ചുകൊണ്ട് അമ്മന്നൂര്‍ കുട്ടന് ചാക്യാര്‍ അവതരിപ്പിക്കുന്ന വാഗ്മിതയുടെ നാലാംദിനം ശ്രദ്ധേയമായി. മിഴാവില്‍ കലാമണ്ഡലം നാരായണന് നമ്പ്യാരും താളത്തില്‍ ഗുരുകുലം ഗോപികയും അകമ്പടിയേകി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട നഗരസഭ; ജീവനക്കാരനെ തെരുവുനായ കടിച്ചു
താഴെക്കാട് സെന്റ് ആന്റണീസ് കുരിശുപള്ളിയില്‍ തിരുനാള്‍ നാളെ
വള്ളിവട്ടം യൂണിവേഴ്സല്‍ എന്‍ജിനീയറിംഗ് കോളജിന് എന്‍ബിഎ അംഗീകാരം
കുട്ടികള്‍ക്കും മറ്റും വില്പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവും ഹാഷിഷ് ഓയിലുമായി പ്രതി പിടിയില്‍
ഓപ്പറേഷന് തൂഫാന്; നിരോധിത പുകയില ഉത്പന്നങ്ങളുമായി ലോട്ടറി വില്പ്പനക്കാരന് പിടിയില്‍
ഓപ്പറേഷന് തൂഫാന്; നിരോധിത പുകയില ഉത്പന്നങ്ങളുമായി പ്രതി പിടിയില്‍