ട്രീസ് സാമൂഹിക സേവന സംഘടന കേക്ക് വിതരണം നടത്തി
ട്രീസ് സാമൂഹിക സേവന സംഘടന കേക്ക് വിതരണം നടത്തി
ഇരിങ്ങാലക്കുട: ട്രീസ് സാമൂഹിക സേവന സംഘടനയുടെ ‘ഹൃദയപൂര്‍വ്വം പങ്കിടാം’ പദ്ധതിയുടെ ഭാഗമായി നടത്തുന്ന കേക്ക് ഷെയറിംഗ് പരിപാടിയുടെ ഭാഗമായി കേക്ക് വിതരണം നടത്തി. ഓട്ടോറിക്ഷ സുഹൃത്തുക്കള്‍, വയോജനങ്ങള്‍, വിവിധ കോളനി നിവാസികള്‍ എന്നിവര്‍ക്കു കേക്കും മധുര പലഹാരങ്ങളും വിതരണം ചെയ്തു. സമൂഹം പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോള്‍ പൊതു ആഘോഷങ്ങളില്‍ പരസ്പരം സ്നേഹം പങ്കിട്ട് പ്രതീക്ഷകള്‍ നിലനിര്‍ത്തുക എന്നതാണ് ട്രീസിന്റെ ഹൃദയപൂര്‍വം പങ്കിടാം പദ്ധതിയുടെ ലക്ഷ്യം. അഞ്ച് വര്‍ഷത്തിലധികമായി കേരളത്തില്‍ സാമൂഹിക സേവന രംഗത്ത് സജീവമായ ട്രീസ്, 2018 ലെ പ്രളയകാലത്ത് തുടങ്ങി വച്ചതാണ് ഹൃദയപൂര്‍വം പങ്കിടാം എന്ന പദ്ധതി. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ അനൂപ് കരീം ഉദ്ഘാടനം ചെയ്തു. ട്രീസ് സംസ്ഥാന സെക്രട്ടറി വാക്സറിന്‍ പെരെപ്പാടന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് അജിത് വിനായക്, ശ്യാം മുല്ലോത്ത്, ഫസലുദ്ദീന്‍, ഷിപ്സണ്‍ തൊമ്മാന, കിരണ്‍ ഡേവിസ് എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു