സിഎംസി ഇരിങ്ങാലക്കുട ഉദയ പ്രോവിൻസ് ഭവനരഹിതർക്ക് 15 വീടുകൾ ഒരുക്കുന്നു
ഇരിങ്ങാലക്കുട: വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയുടെ 150-ാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് സിഎംസി ഇരിങ്ങാലക്കുട ഉദയ പ്രോവിൻസ് ഭവനരഹിതർക്ക് ചാവറാരാമം എന്ന പേരിൽ കണ്ണിക്കരയിൽ ഒരുക്കുന്ന 15 വീടുകളുടെ അടിസ്ഥാനശിലാ വെഞ്ചിരിപ്പു കർമം ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ നിർവഹിച്ചു. പ്രോവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ വിമല ചാവറാരാമത്തിന്റെ വിശദീകരണം നല്കി. മുഖ്യവികാരി ജനറാൾ മോൺ. ലാസർ കുറ്റിക്കാടൻ, താഴേക്കാട് പള്ളി വികാരി ഫാ. ജോൺ കവലക്കാട്ട് എന്നിവർ കല്ലിടൽ കർമം നടത്തി. ഷൈനി വർഗീസ് സന്നിഹിതയായി. പ്രിയോരച്ചനായിരുന്ന ചാവറ പിതാവിന്റെ ഓർമയ്ക്ക് 35 മദർമാർക്കു പ്രിയോർമാവിൻ തൈ വിതരണം നടത്തി. സാമൂഹ്യവകുപ്പധ്യക്ഷ സി. ലിസി പോൾ പരിപാടികൾക്കു നേതൃത്വം നല്കി.