ഹയര്‍ സെക്കന്‍ഡറിയില്‍ അനധ്യാപകരെ നിയമിക്കണം: കെഎഎസ്എന്ടിഎസ്എ
ഇരിങ്ങാലക്കുട: ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ അനധ്യാപകരെ ഉടന്‍ നിയമിക്കണമെന്നു കേരള എയ്ഡഡ് സ്കൂള്‍ നോണ്‍ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷന് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സ്കൂളിലെ അനധ്യാപകരെകൊണ്ടു ഹയര്‍ സെക്കന്‍ഡറിയിലെ ജോലികള്‍ ചെയ്യിക്കരുതെന്നും യോഗം ആവശ്യപ്പെട്ടു. ഇ.ടി. ടൈസണ്‍ എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു. അസോസിയേഷന് ജില്ലാ പ്രസിഡന്റ് സജിന്‍ ആര്. കൃഷ്ണന് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് തോമസ് മാത്യു മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍ ശീതള്‍ പ്രസാദ്, സ്കൂള്‍ മാനേജര്‍ ലോലിത, ഹെഡ്മാസ്റ്റര് ഒ.സി. മുരളീധരന്, പി.ആര്. പ്രേംജി, എ.സി. സുരേഷ്, ജില്ലാ സെക്രട്ടറി പി.എ. ബിജു, സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.വി. മധു, സി.സി. ഷാജു, കെ.ഡി. ജെസി എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ സര്‍വീസില്‍ നിന്നും വിരമിച്ച അനധ്യാപകരെ ആദരിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ജീവനക്കാരുടെ മക്കളെ യോഗം അനുമോദിച്ചു. പുതിയ ഭാരവാഹികളായി സജിന്‍ ആര്. കൃഷ്ണന് (പ്രസിഡന്റ്), പി.എ. ബിജു (വൈസ് പ്രസിഡന്റ്), പി.ആര്. ബാബു (സെക്രട്ടറി), അജിത് കുമാര്‍ (ജോയിന്റ് സെക്രട്ടറി), ടി.വി. ദിലീപ് (ട്രഷറര്‍), പി. ജീന രാജ് (വനിതാ ഫോറം കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.