ജില്ലയിലെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ ഗ്രാമമാകാന്‍ മുരിയാട് ഒരുങ്ങി
മുരിയാട്: ജില്ലയിലെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ ഗ്രാമപഞ്ചായത്താകാന്‍ മുരിയാട് ഒരുങ്ങി. മുരിയാട് പോസ്റ്റോഫീസിന്റെ സഹകരണത്തോടെ ഇരിങ്ങാലക്കുട പോസ്റ്റല്‍ ഡിവിഷനും ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് തൃശൂര്‍ ബ്രാഞ്ചും സംയുക്തമായാണു പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്, 16 വാര്‍ഡുകളില്‍ 46 കടകളിലും സര്‍വീസ് സെന്ററുകളിലും പബ്ലിക് ട്രാന്‍സ്പോര്‍ട്ടുകളിലും ക്യുആര്‍ കോഡ് സ്കാന്‍ ചെയ്ത് പേയ്മെന്റ് നടത്തുവാനുള്ള സൗകര്യം ഒരുക്കി. ബാക്കിയുള്ള വാര്‍ഡുകളിലും ഈ സേവനം ലഭ്യമാക്കും. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജോസ്. ജെ. ചിറ്റിലപ്പിള്ളി നിര്‍വഹിച്ചു. ക്യുആര്‍കോഡ് പ്രകാശനം മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഇരിങ്ങാലക്കുട പോസ്റ്റല്‍ ഡിവിഷന് സൂപ്രണ്ട് ജോയ്മോനു നല്കി നിര്‍വഹിച്ചു. അസിസ്റ്റന്റ് സൂപ്രണ്ടുമാരായ സുജ, സിനി, തൃശൂര്‍ ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് സീനിയര്‍ മാനേജര്‍ വി.എം. നിമ്മിമോള്, അസിസ്റ്റന്റ് മാനേജര്‍ ഐ.എന്‍. ഗായത്രി, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന്, പഞ്ചായത്തംഗങ്ങളായ ശ്രീജിത്ത്, മണി സജയന്, വൃന്ദകുമാരി, നികിത അനൂപ്, എ.എസ്. സുനില്‍കുമാര്‍, നിജി വത്സന് ചടങ്ങില്‍ പങ്കെടുത്തു. മുരിയാട് പോസ്റ്റല്‍ ഓഫീസിലെ കെ.എം. ബിബിന്‍, ഗീതു ഗോപാല്‍, പ്രീത, അനശ്വര എന്നിവരുടെ സഹകരണത്തോടും കൂടിയാണു ഡിജിറ്റലൈസേഷന് നടപ്പിലാക്കാന്‍ കഴിയുന്നത്.