ഷഷ്ഠി പൂര്‍ത്തിയോടനുബന്ധിച്ച് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ 60 മാവുകള്‍ നട്ടു
ഇരിങ്ങാലക്കുട: ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പിതാവിന്റെ ഷഷ്ഠി പൂര്‍ത്തിയോടനുബന്ധിച്ച് താഴേക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രത്തില്‍ 60 മാവിന് തൈകള്‍ നടുന്നു. മൂവാണ്ടന്‍, കുളമ്പ്, ചന്ദ്രക്കാരന്‍ തുടങ്ങിയ നാടന്‍ മാവുകളാണു അഭിവന്ദ്യ പിതാവിന്റെ 60-ാം പിറന്നാളില്‍ നടുന്നത്. പരിസ്ഥിതിയോടു ഇണങ്ങി ജീവിക്കാന്‍ ആഹ്വാനം ചെയ്തു കൊണ്ട് ആര്‍ച്ച് പ്രീസ്റ്റ് ഫാ. ജോണ്‍ കവലക്കാട്ടിനു ബിഷപ് മാവിന്‍തൈകള്‍ കൈമാറി. കൈക്കാരന്മാരായ മാത്യൂസ് കരേടന്, വിന്‍സെന്റ് തെക്കേത്തല, ജോര്‍ജ് തൊമ്മാന, റീജോ പാറയില്‍, ഡിഎഫ്സി പ്രവര്ത്തകന് ഷിജു കരേടന്, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ടെല്‍സണ്‍ കോട്ടോളി, ആനി ഫെയ്ത്ത് എന്നിവര്‍ സന്നിഹിതരായി.