ജനപ്രതിനിധികള്‍ക്ക് സ്വീകരണവും യൂത്ത് കെയര്‍ പദ്ധതികളുടെ ഉദ്ഘാടനവും നടത്തി
കാട്ടൂര്‍: യൂത്ത് കോണ്‍ഗ്രസ് കുന്നത്തുപീടിക യൂണിറ്റിന്റെ നേതൃത്വത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയം വരിച്ച യുഡിഎഫ് അംഗങ്ങള്‍ക്കു സ്വീകരണവും യൂണിറ്റിന്റെ കീഴില്‍ വരുന്ന പ്രദേശത്ത് നടത്തുവാന്‍ പോകുന്ന യൂത്ത് കെയര്‍ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും നടത്തി. കെപിസിസി നിര്‍വാഹകസമിതി അംഗം എം.പി. ജാക്സണ് ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡന്റ് മോജീഷ് മോഹന്‍ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് വിപിന്‍ വെള്ളയത്ത്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എ.എസ്. ഹൈദ്രോസ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷെറിന് തേര്‍മഠം, മിഥുന് മലയാറ്റി, അഭിലാഷ് പുത്തൂര്‍, എം.ജെ. റാഫി, അശ്വതി രാജന്, ധീരജ് തേറാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു