ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കിയ റെജീന റസാക്കിനെ കോണ്‍ഗ്രസ് കമ്മിറ്റി അഭിനന്ദിച്ചു

കാട്ടൂര്‍: ബിഇ സിവില്‍ എന്‍ജിനീയറിംഗ് പരീക്ഷയില്‍ ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കിയ കാട്ടൂര്‍ സ്വദേശി റെജീന റസാക്കിനെ കോണ്‍ഗ്രസ് മൂന്നാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഭിനന്ദിച്ചു. ചടങ്ങില്‍ ബൂത്ത് പ്രസിഡന്റ് ബദറുദ്ദീന്‍ വലിയകത്ത്, പഞ്ചായത്തംഗം അംബുജ രാജന്, ഡയറക്ടര്‍ ബോര്‍ഡംഗം മധുജ ഹരിദാസ്, അമീര്‍ തൊപ്പിയില്‍, സക്കറിയ ജെയിംസ്, രാജേഷ് കാട്ടിക്കോവില്‍, ശശാങ്കന് തിയ്യത്തുപറമ്പില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.