ജനഹൃദയങ്ങളില്‍ നിറസാന്നിധ്യമായി ഡോ. ജേക്കബ് തോമസ്

ഇരിങ്ങാലക്കുട: വേളൂക്കര പഞ്ചായത്തിലെ വികസനം തൊട്ടു തീണ്ടാത്ത പട്ടികജാതി കോളനികളില്‍ കുടിവെള്ളം കിട്ടാതെ ബുദ്ധിമുട്ടുന്ന പ്രദേശങ്ങളിലും പര്യടനം നടത്തി. രാവിലെ ആരംഭിച്ച പര്യടനം രാത്രി 11 നാണ് അവസാനിച്ചത്. ഇരിങ്ങാലക്കുടയിലെ പ്രമുഖ വ്യക്തികളെയും സ്ഥാപനങ്ങളിലും സന്ദര്‍ശനം നടത്തി. ഉച്ചതിരിഞ്ഞ് നാലു മുതല്‍ കാറളം കാട്ടൂര്‍ പഞ്ചായത്തുകളില്‍ എട്ടു ജനസഭയില്‍ അദ്ദേഹം പങ്കെടുത്തു. പഞ്ചായത്തുകളില്‍ ഡോ. ജേക്കബ് തോമസിനു നല്ല ജന സ്വീകാര്യതയാണു ലഭിച്ചുകൊണ്ടിരിക്കുന്നത്.

