സര്‍വ ഭീഷണികളെയും തട്ടി നീക്കി എല്‍ഡിഎഫ് ഭരണത്തുടര്‍ച്ച-സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി. രാജ
ഇരിങ്ങാലക്കുട: സര്‍വ ഭീഷണികളെയും തട്ടിനീക്കി എല്‍ഡിഎഫ് ഭരണത്തുടര്‍ച്ച സംജാതമാകുമെന്നും ജനാധിപത്യത്തിനും ഫെഡറലിസത്തിനും മൊത്തം ജനങ്ങള്‍ക്കു തന്നെ ഭീഷണിയായി കേന്ദ്രത്തില്‍ ഭരണം തുടരുന്ന ബിജെപി കേരള മണ്ണിലേക്കു വന്ന് വേരോടാന്‍ കഴിയാതെ അലയുകയല്ലാതെ മറ്റൊന്നും നടപ്പിലാവില്ലെന്നും സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി. രാജ പ്രസ്ഥാവിച്ചു. ഇരിങ്ങാലക്കുട നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രഫ. ആര്. ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് എടതിരിഞ്ഞി സെന്ററില്‍ നടന്ന റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത്ു സംസാരിക്കുകയായിരുന്നു ഡി. രാജ. സംസ്കാരത്തിന്റെയും ഭാഷയുടെയും ജാതിയുടെയും പേരിലുള്ള വിഭജനം മാത്രമാണു ബിജെപിയുടെ പരമമായ അജണ്ട. ഇന്ത്യയ്ക്ക് മാത്രമല്ല ലോകത്തിനു മൊത്തം മാതൃകയാണ് കേരളത്തിലെ പിണറായി സര്‍ക്കാര്‍. പ്രതിസന്ധികളുടെ പെരുമഴ അതിജീവിച്ച സര്‍ക്കാരാണു കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍. പ്രളയങ്ങള്‍ രണ്ടെണ്ണവും നിപ്പയും കോവിഡും വിജയകരമായി നേരിട്ടതാണു ഈ സര്‍ക്കാര്‍. യുഡിഎഫ് നേതാക്കള്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ദിനംപ്രതി ഉന്നയിക്കുക മാത്രമാണു പ്രതിപക്ഷത്തിരുന്നുകൊണ്ട് ഇതുവരെ ചെയ്തത്. പിണറായി സര്‍ക്കാര്‍ ചെയ്തിരിക്കുന്ന എല്ലാ നല്ല പ്രവര്‍ത്തനത്തിനും ഗുണഭോക്താക്കളായ കേരളത്തിലെ ജനങ്ങള്‍ തികഞ്ഞ ആത്മ വിശ്വാസത്തിലാണു ഭരണത്തുടര്‍ച്ച ഉറപ്പാക്കുന്ന കാര്യത്തിലെന്നും ഡി. രാജ കൂട്ടിച്ചേര്‍ത്തു. പ്രഫ. ആര്. ബിന്ദുവിനു അഭിമാനപൂര്‍വം വിജമുറപ്പിക്കാന് ആഹ്വാനം ചെയ്തുകൊണ്ടു ഇടതുപക്ഷ ദേശീയ നേതാവ് വേദിയില്‍ നിന്നു അടുത്ത വേദിയായ എസ്എന്‍ പുറത്തേക്കു നീങ്ങി. സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് മെമ്പര്‍ കെ.വി. രാമകൃഷ്ണന് അധ്യക്ഷത വഹിച്ചു. എല്‍ഡിഎഫ് നേതാക്കളായ കെ.സി. പ്രേമരാജന്‍, പി. മണി, പി.കെ. ഡേവീസ്, തിലകന് രൂമാട്ട്, ലത സഹദേവന്, കെ.വി. രാമനന്ദന്‍, കെ.സി. ബിജു, കെ.എസ്. രാധാകൃഷ്ണന്, വി.ആര്. രമേശ്, അനിത രാധാകൃഷ്ണന്, ബിജു ആന്റണി, കെ.കെ. ബാബു, രാജു ജോണ്‍ പാലത്തിങ്കല്‍, ലത്തീഫ് കാട്ടൂര്‍ എന്നിവര്‍ പ്രസംഗിച്ചു