നാലാംദിന പര്യടനത്തില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി പ്രഫ. ആര്. ബിന്ദു

ഇരിങ്ങാലക്കുട: ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി പ്രഫ. ആര്. ബിന്ദുവിന്റെ നാലാം ദിന പര്യടനം പഴയ പൊറത്തിശേരി പഞ്ചായത്ത്, കാറളം പഞ്ചായത്ത്, കാട്ടൂര്‍ പഞ്ചായത്ത് എന്നിവിടങ്ങളിലെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തി വോട്ടഭ്യര്‍ഥിച്ചു. രാവിലെ തളിയക്കോണം എസ്എന്‍ഡിപി പരിസരത്ത് നിന്നും ആരംഭിച്ച പര്യടനം 36 കേന്ദ്രങ്ങളില്‍ ഊഷ്മളമായ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി കാട്ടൂര്‍ ബസാറില്‍ അവസാനിച്ചു. ജാഥ കേന്ദ്രങ്ങളില്‍ പടക്കം പൊട്ടിച്ചും, പൂമാലകള്‍ അണിയിച്ചും, കാണിക്കൊന്നകള്‍ നല്‍കിയും ആവേശോജ്വലമായ സ്വീകരണങ്ങളാണു പ്രഫ. ആര്. ബിന്ദുവിനു ലഭിച്ചത്. സ്വീകരണ കേന്ദ്രങ്ങളിലും പര്യടനം പോകുന്ന വഴിയിലും നിരവധിയാളുകള്‍ അഭിവാദ്യം അര്‍പ്പിച്ചു. പര്യടനത്തിനു സ്ഥാനാര്‍ഥിയോടൊപ്പം ഉല്ലാസ് കളക്കാട്ട്, പി. മണി, കെ.സി. പ്രേമരാജന്‍, കെ.പി. ദിവാകരന് മാസ്റ്റര്‍, ടി.കെ. വര്‍ഗീസ് മാസ്റ്റര്‍, കെ.കെ. ബാബു, പി.എസ്. വിശ്വംഭരന്, പി.ആര്. രാജന്, മനുമോഹന്‍, ഷൈലജ ബാലന്, കെ.എം. കൃഷ്ണകുമാര്‍, എ.വി. അജയന്, കെ.എസ്. ബൈജു, കെ.കെ. ഷൈജു, സീമ പ്രേംരാജ്, ഷീല അജയ്ഘോഷ്, മോഹനന് വലിയാട്ടില്‍, എന്‍.ബി. പവിത്രന്, മനോജ് വലിയപറമ്പില്‍, എ.ജെ. ബേബി, ഷീജ പവിത്രന്, ടി.വി. വിജീഷ്, സി.സി. സന്ദീപ് തുടങ്ങിയവര്‍ കൂടെയുണ്ടായിരുന്നു. സ്വീകരണ കേന്ദ്രങ്ങളില്‍ വി.എ. മനോജ് കുമാര്‍, ടി.ജി. ശങ്കരനാരായണന്, എന്‍.കെ. ഉദയപ്രകാശ്, സി.ഡി. സിജിത്ത്, കെ.സി. ബിജു, റഷീദ് കാറളം എന്നിവര്‍ പ്രസംഗിച്ചു